നോട്ടു പിൻവലിച്ചതിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു; ജനങ്ങൾ വോട്ടു ചെയ്തത് അഴിമതിക്കും കള്ളപ്പണത്തിനും എതിരായി; എല്ലാ ബിനാമി ഇടപാടുകളും അന്വേഷിച്ചു നടപടി; കേന്ദ്ര സർക്കാരിന് ഒന്നും മറയ്ക്കാനില്ല; പാവപ്പെട്ടവരുടെ ഉന്നമനമാണു ലക്ഷ്യമിടുന്നത്; ഡിസംബർ 30നകം പരിഹാരം ഉണ്ടായില്ലെങ്കിൽ ഏതു ശിക്ഷയും നേരിടാൻ തയ്യാറെന്നും പ്രധാനമന്ത്രി.

ന്യൂഡൽഹി: നോട്ടു വിഷയത്തിൽ ഡിസംബർ 30നകം പരിഹാരം കണ്ടില്ലെങ്കിൽ എന്തു ശിക്ഷയും നേരിടാൻ തയ്യാറെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണു ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

നോട്ടു പിൻവലിച്ചതിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു. ജനങ്ങൾ വോട്ടു ചെയ്തത് അഴിമതിക്കും കള്ളപ്പണത്തിനും എതിരായിട്ടാണ്. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിച്ചു നടപടിയെടുക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്നും മോദി പറഞ്ഞു. ഗോവയിൽ മോപ്പ ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കവെയാണ് മോദിയുടെ വികാരപ്രകടനം.

അഴിമതിക്കെതിരേ പോരാടാനാണ് ജനങ്ങൾ ആവശ്യപ്പെട്ടത്. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിന് എതിരായാണ്. ഇത് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമാണ്. ഇന്ത്യ വിട്ടുപോയ പണം തിരികെ എത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു.

രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് ഞാൻ. ഓഫീസ് കസേരയിൽ വെറുതെ ഇരിക്കാനല്ല ഞാൻ ജനിച്ചത്. ബിനാമി ഇടപാടുകൾ നടത്തുന്നവർ ശിക്ഷ ഏറ്റുവാങ്ങാൻ തയാറായിക്കൊള്ളൂ. കാര്യങ്ങൾ ശരിയായില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ നൽകുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നും എന്നാൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടും. കസേരയ്ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. എല്ലാവരും വന്നുപോകുന്നത് പോലെ താൻ വന്നുപോകുമെന്നു കരുതേണ്ടെന്നും മോദി പറഞ്ഞു. നോട്ടു പിൻവലിക്കലിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണു മോദിയുടെ പ്രസ്താവന.

എനിക്കും വേദനയുണ്ട്. ധാർഷ്ട്യം കാണിക്കാനായി ചെയ്ത ഒരു കാര്യമല്ല ഇത്. രാജ്യത്ത് ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യം ഞാൻ കണ്ടിട്ടുണ്ട്, അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാജ്യം തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്. എന്നാൽ അഴിമതിയില്ലാത്ത ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഈ ബുദ്ധിമുട്ടുകൾ 50 ദിവസം മാത്രമേ നീണ്ടുനിൽക്കൂ. കൂടുതൽ പദ്ധതികൾ മനസ്സിലുണ്ട്. ജനങ്ങൾ കൂടെനിൽക്കണം. അമ്പത് ദിവസംകൊണ്ട് ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലെയ്ക്ക് ഇന്ത്യയെ മാറ്റും’ പ്രധാനമന്ത്രി പറഞ്ഞു. നോട്ടുകൾ പിൻവലിക്കാനുള്ള മുന്നൊരുക്കങ്ങൾ പത്തു മാസം മുമ്പ് തുടങ്ങിയതാണെന്നും മോദി പറഞ്ഞു.

ആവശ്യത്തിന് ചെറിയ തുകയുടെ നോട്ടുകൾ ബാങ്കുകളിൽ ലഭ്യമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു്. പണം പിൻവലിക്കാൻ ജനങ്ങൾ ബാങ്കുകളിലേയ്ക്ക് തുടർച്ചയായി പോകേണ്ടതില്ല. അവശ്യ സമയത്ത് പണം ലഭ്യമാകും. ഇന്ത്യയിലുള്ള അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും മോദി പറഞ്ഞു.

https://www.youtube.com/watch?v=1biQ0Rfb6l8

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us