ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിൽ ഇളവുകൾ; പതിനായിരം രൂപ പരിധി ധനമന്ത്രാലയം എടുത്തുകളഞ്ഞു; ആഴ്ചയിൽ പരമാവധി 24,000 രൂപ പിൻവലിക്കാം; ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന.

ന്യൂഡൽഹി: കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു ധനമന്ത്രാലയം. ബാങ്കിൽനിന്നും പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ധനമന്ത്രാലയം ഉയർത്തി.

ഒരു ദിവസം പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 10, 000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. പുതിയ തീരുമാനമനുസരിച്ച് അക്കൗണ്ടിൽനിന്നും ഒരാഴ്ച പരമാവധി 24,000 രൂപ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപ വരെ ബാങ്കുകൾ വഴി പഴയ നോട്ടുകൾ മാറ്റിയെടുക്കാം.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

എടിഎം ഇടപാടുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം. ചെക്കുകൾ സ്വീകരിക്കാൻ വ്യാപാരികൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രാലയം ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകുമെന്നും ധന മന്ത്രാലയം അറിയിച്ചു.

ദിവസേന ബാങ്കിൽ നിന്നും 10,000 രൂപ പിൻവലിക്കാമെന്ന് പറഞ്ഞിരുന്നപ്പോഴും ബാങ്കുകളിൽ പണമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം ആളുകൾക്ക് ഗുണകരമാകില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts