ഏറ്റവും ഉയരം കൂടിയ ഭുവനേശ്വരി പ്രതിമ കലാഗ്രാമത്തിൽ സ്ഥാപിക്കും

ബെംഗളൂരു: ഭുവനേശ്വരി ദേവിയുടെ ഏറ്റവും ഉയരം കൂടിയ പ്രതിമ (30 അടി പ്ലസ് 10 അടി) സംസ്ഥാന സർക്കാർ ബെംഗളൂരുവിൽ സ്ഥാപിക്കും, അത് കന്നഡ രാജ്യോത്സവ ദിനത്തിലാകും അനാച്ഛാദനം ചെയ്യുക. കലാഗ്രാമത്തിലെ അര ഏക്കർ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുക.

ബെംഗളൂരു സർവ്വകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിൽ സ്ഥിതി ചെയ്യുന്ന കലാഗ്രാമത്തിൽ 10 അടി പീഠത്തിൽ 30 അടി ഭുവനേശ്വരി ദേവിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാൻ നിർദ്ദേശിച്ചതായി കന്നഡ സാംസ്കാരിക മന്ത്രി സുനിൽ കുമാറിന്റെ ഓഫീസിൽ നിന്നുള്ള മാധ്യമക്കുറിപ്പിൽ പറയുന്നു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

വിദഗ്ധർ ആകും പ്രതിമയുടെ രൂപകല്പന ചെയ്യുക, പ്രവൃത്തി ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കന്നഡ സാംസ്കാരിക വകുപ്പിന്റെ ഭാഗമായ കർണാടക ശിൽപകലാ അക്കാദമിക്കാണ് പ്രതിമ നിർമാണ ചുമതല. കർണാടകയിലെ ഭുവനേശ്വരിയുടെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇത്.

പ്രതിമയുടെ നിർമ്മാണം മൂന്ന് മാസമെടുക്കും, നവംബർ ഒന്നിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനാച്ഛാദനം ചെയ്യും. കന്നഡയ്ക്ക് വേണ്ടി പ്രവർത്തിച്ചവരുടെ പ്രതിമകൾ ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ ഭുവനേശ്വരിയുടെ ഒരു പ്രതിമയും നമുക്കില്ല. കലാഗ്രാമം ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. എല്ലാ ദിവസവും കന്നഡ പരിപാടികൾ നടക്കുന്ന ഹൈടെക് ഓഡിറ്റോറിയം നിർമ്മിക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും, ”അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts