മലിനജല ശുദ്ധീകരണ പ്ലാന്റിലെ ടാങ്കിൽ വീണ് വിദ്യാർഥി മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിനു സമീപം സൂര്യ സിറ്റി രണ്ടാം സ്‌റ്റേജിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ( എസ്‌ടിപി ) ടാങ്കിൽ രണ്ടാം പിയു വിദ്യാർഥി മുങ്ങിമരിച്ചു. എൻ നഗർ സ്വദേശിയായ വരുൺ കുമാറാണ് മരിച്ചത്.

സുഹൃത്തിനൊപ്പം അമനിക്കെരെ തടാകക്കരയിലേക്ക് പോയതായിരുന്നു കുമാർ. ഒരു ടാങ്ക് ശ്രദ്ധയിൽപ്പെട്ട അവർ അതിൽ കളിക്കാൻ ശ്രമിക്കുകയും കുമാർ ടാങ്കിലേക്ക് വഴുതി വീഴുകയും മുങ്ങിമരിക്കുകയാണ് ഉണ്ടായത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

കുമാറിന്റെ സുഹൃത്ത് ആണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഓടിയെത്തിയ ഏതാനും നാട്ടുകാരാണ് കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ സൂര്യനഗർ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts