യുവതിയെ പിറകെ നടന്ന് ശല്ല്യം ചെയ്‌ത് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു : യുവതിയെ പിറകെ നടന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ലൈം​ഗി​ക​മാ​യി ഉപദ്രവിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് പിടിയിൽ. മു​ഹ​മ്മ​ദ് മ​അ്റൂ​ഫ് ഷെ​രീ​ഫ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കഴിഞ്ഞ ദിവസമാണ് സംഭവം. റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി നഗരത്തിലെത്തിയ യുവതിക്ക് പിറകെ നടന്ന് ശല്ല്യം ചെയ്‌ത്‌ പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ മുഖത്തും ശരീരത്തിലും മർദ്ദനത്തിൻ്റെ പാടുകളുണ്ട്. ഗോ​വി​ന്ദ​പുരം സ്റ്റേ​ഷ​നി​ൽ യുവതി ന​ൽ​കിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്ര​തി​യെ അറസ്റ്റ് ചെയ്‌തത്‌.

Read More

പ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിക്ക് നേരേ യുവാവിൻ്റെ ആസിഡ് ആക്രമണം, കേസെടുത്ത് പൊലീസ്

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ എന്നയാളാണ് ആക്രമിച്ചത്. വൈശാലി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആനന്ദ് പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ഈ ആഗ്രഹം പെൺകുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ മുഖത്ത് ഒഴിച്ച് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനായി ഉപയോഗിച്ച വസ്തു അത്ര അപകടമില്ലാത്ത വസ്‌തു ആയതിനാൽ നേരിയ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. അതെസമയം സംഭവത്തിൽ…

Read More