ഹിമാചലിൽ 65കാരിയെ ബലാത്സംഗം ചെയ്തത് കൊച്ചുമകൻ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ

ഷിംല: ഹിമാചലിൽ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കൊച്ചുമകനെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ഷിംല റോഹ്രു സ്വദേശിയാണ് അറസ്റ്റിലായത്.

ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ തനിച്ച് താമസിക്കുകയായിരുന്നു ഇവർ. ജൂലൈ മൂന്നിന് കൊച്ചുമകൻ തൻ്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തതായി ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ബലാത്സംഗം ചെയ്‌ത കാര്യം പുറത്ത് പറഞ്ഞാൽ കൊച്ചുമകൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്‌. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts