പരിപ്പ് കറിക്ക് പഴകിയ മണമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരനെ മർദിച്ച് ശിവസേന എംഎല്‍എ

ന്യൂഡല്‍ഹി: പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപിച്ച് ക്യാൻ്റീൻ ജീവനകാരൻന് നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം.

ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദാണ് എംഎല്‍എ ക്യാന്റീൻ ജീവനക്കാരനെ ഉപദ്രവിച്ചത്. കറിക്ക് രുചിയില്ലെന്നും, നാറ്റം അനുഭവപ്പെടുന്നു എന്നും ആരോപിച്ചായിരുന്നു മർദ്ദനം.

മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ എംഎൽഎയ്ക്ക് നേരെ ഉയരുന്നത്.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

അതെസമയം സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് ഖേദമൊന്നുമില്ലെനന്നായിരുന്നു സഞ്ജയുടെ പ്രതികരണം. രണ്ട് തവണ ഭക്ഷണം മോശമാണെന്ന് താൻ താക്കീത് നൽകിയിട്ടും അത് കേൾക്കാൻ ജീവനക്കാരൻ തയ്യാറിയില്ല, ഭക്ഷണത്തിൽ മുടി കണ്ടെന്നുമാണ് എംഎൽഎയുടെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts