ബെംഗളൂരുവിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ.

നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശിവമോഗ്ഗ സ്വദേശിയായ കെ.എ മൂർത്തിയാണ് പിടയിലായത്.

സോഫ്റ്റ്​വെയർ കമ്പനിയിൽ മികച്ച ശമ്പളത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ, ഓൺലൈൻ ബെറ്റിങ്ങിൽ കമ്പം കയറിയതോടെ ഇയാൾ പ്രതിസന്ധിയിലായി.

  വരുത്തി വെക്കുന്ന അപകടങ്ങൾ; റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ലക്ഷക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയിമിങ്ങിലൂടെ ഇയാൾക്ക് നഷ്ടമായത്. പ്രതിസന്ധിയെ തുടർന്ന് ഇയാളുടെ പിതാവ് അന്നപ്പക്ക് വീട് വിൽക്കേണ്ടി വന്നിരുന്നു.

നിലവിൽ അംഗല പരമേശ്വരി ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലപൊട്ടിച്ച സംഭവത്തിലാണ് ഇയാൾ പിടയിലായത്. വീടുകളിൽ കൊള്ള ഉൾപ്പടെ നിരവധി കേസുകളിൽ മൂർത്തി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപ്പാർട്മെന്റിലെ നീന്തൽക്കുളത്തിൽ വീണു രണ്ട് കുട്ടികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us