ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ സംഭവം; മലയാളി ദമ്പതിമാരെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, ആശങ്കയിൽ നിക്ഷേപകർ

ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽ നിന്നായി 100 കോടി രൂപയുമായി മുങ്ങിയ മലയാളിദമ്പതിമാരെപ്പറ്റി ഇനിയും ഒരു വിവരവും ലഭിക്കാതെ പൊലീസ്.

രാമമൂർത്തിനഗർ പോലീസിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത്.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

ഇവർ എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്നോ, എവിടെയാണ് നിലവിൽ ഉള്ളതെന്നോ ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ചമുതലാണ് ഇരുവരെയും കാണാതായത്. വീടും, വാഹനവും ഉൾപ്പടെ വിറ്റശേഷമാണ് മുങ്ങിയത്. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്‌ത നിലയിലാണ്.

കമ്പനി ഓഫീസിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ ഇവരെപ്പറ്റി ഒരു വിവരവും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

അതെസമയം പരാതിയുമായി കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി. നിലവിൽ പരാതിക്കാരുടെ 400 കടന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

പണം നഷ്ടമായവരിൽ കൂടുതൽ പേരും മലയാളികളാണ്. ബെംഗളൂരുവിൽ 25 വർഷമായുള്ള ചിട്ടിക്കമ്പനിയെന്നിരിക്കെ നിക്ഷേപകരുടെ വിശ്വാസം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts