അകത്ത് ബാര്‍ മുതല്‍ ജിംനേഷ്യം വരെ; ബെംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ചാരിയറ്റിനെ കുറിച്ച് അറിയാം

ബെംഗളൂരു:  അള്‍ട്രാ ലക്ഷ്വറി ട്രെയിനായ ഗോള്‍ഡൻ ചാരിയറ്റില്‍ ബാറും സ്പായും ജിംനേഷ്യവും ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്‍റുമെല്ലാം ഉണ്ടെന്നു റിപ്പോർട്ടുകൾ.

ട്രാവല്‍ കണ്ടന്റുകള്‍ ചെയ്യാറുള്ള തന്യ ഖനിജോവ് അടുത്തിടെ ഗോള്‍ഡൻ ചാരിയറ്റില്‍ യാത്ര ചെയ്തതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഗോള്‍ഡൻ ചാരിയറ്റിന്റെ ഇന്റീരിയറും സവിശേഷതകളുമെല്ലാം ഈ വീഡിയോയില്‍ കാണാം.

ഈ ട്രെയിനില്‍ സഞ്ചരിക്കാൻ ഒരാള്‍ക്ക് ഏകദേശം 4 ലക്ഷം രൂപയോളം ചെലവ് വരും. കർണാടക, തമിഴ്നാട്, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന മൂന്ന് യാത്രാ പാക്കേജുകള്‍ ഗോള്‍ഡൻ ചാരിയറ്റ് വാഗ്ദാനം ചെയ്യുന്നു.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി രണ്ട് പ്രത്യേക ഡൈനിംഗ് കാറുകള്‍, ഗോള്‍ഡൻ ചാരിയറ്റില്‍ നല്‍കുന്ന ഭക്ഷണത്തിന് അതിശയിപ്പിക്കുന്ന സ്വാദാണെന്നാണ് തന്യ പറയുന്നത്.

രണ്ടിലും മനോഹരമായ ഇരിപ്പിടങ്ങള്‍, ടേബിള്‍വെയർ, ദക്ഷിണേന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന വലിയ ജനാലകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ആഡംബര മുറികളും ഗോള്‍ഡൻ ചാരിയറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ ട്രെയിനില്‍ 5 സ്റ്റാർ കാറ്ററിംഗ്, ഒരു ബാർ എന്നിവയുണ്ട്. ആഡംബരമായ മുറികളില്‍ മികച്ച ക്വാളിറ്റിയിലുള്ള കിടക്കകളും ഇന്റീരിയറുമാണുള്ളത്.

പുഷ് ഡൗണ്‍ പ്ലഷ്, ഓവർ ഹെഡ് ഷവർ ഉള്‍പ്പെടെ രണ്ട് ഷവറുകള്‍ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ അറ്റാച്ച്‌ഡ് ബാത്ത്റൂമാണ് മുറികളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

കൂടാതെ  യാത്രക്കാർക്ക് മസാജ് ചെയ്ത് വിശ്രമിക്കാൻ കഴിയുന്ന ഓണ്‍ബോർഡ് സ്പായും ജിംനേഷ്യവും എടുത്തുപറയേണ്ട സവിശേഷതകളാണെന്നും തന്യ പറയുന്നു. 88 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഗോള്‍ഡൻ ചാരിയറ്റില്‍ 44 ക്യാബിനുകളുണ്ട്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts