കർണാടകയിൽ സീറ്റ്‌ ലഭിച്ചില്ല കണ്ണീരോടെ നവീന്റെ പിതാവ്

ബെംഗളൂരു: പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കുണ്ടായിരുന്നിട്ടും അവന് കർണാടകയിൽ സീറ്റ്‌ ലഭിച്ചില്ല. – മകന്റെ മരണത്തിന്റെ വേദന വിട്ടുമാറാത്ത ഒരു അച്ഛന്റെ വാക്കുകളാണിത്.

മെഡിക്കല്‍ സീറ്റ് ലഭിക്കണമെങ്കില്‍ സ്വദേശത്തു കോടികള്‍ കൊടുക്കണമായിരുന്നു. എന്നാൽ,കുറഞ്ഞ ചെലവില്‍ വിദേശത്ത് മികച്ച രീതിയില്‍ പഠനം നടത്താമെന്നതിനാലാണ് യുക്രെയിലേക്ക് മകനെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ പിതാവ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ സമീപിച്ചു.വിഷയത്തില്‍ കേന്ദ്ര സ‌ര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും ബൊമ്മെ നവീന്റെ പിതാവിന് ഉറപ്പുനല്‍കി. അതേസമയം, നവീന്റെ മരണവുമായി ബന്ധപ്പെട്ട് റഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts