തലയ്ക്ക് പരിക്കേറ്റ് മരിച്ചയാളുടെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകി.

ബെംഗളൂരു: ബെലഗാവി സ്വദേശി ഉമേഷ് ബി ദണ്ഡഗി (51) ആണ് ആറ് രോഗികൾക്ക് പുതുജീവൻ നൽകി ഈ ലോകത്തോട് യാത്ര പറഞ്ഞത്. മാർച്ച് എട്ടിന് അപകടത്തി തുടർന്ന് തലയ്ക്ക് പരിക്കേറ്റ അദ്ദേഹം ബെലഗാവിയിലെ കെഎൽഇഎസ് ആശുപത്രിയിൽ ക്രാനിയോട്ടമിക്ക് വിധേയനാവുകയും മാർച്ച് 16 ന് അദ്ദേഹത്തെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് കുടുംബാംഗങ്ങൾ അവയവദാന സമ്മതം നൽകിയതേടെ പ്രോട്ടോക്കോളുകൾ അനുസരിച്ച്, കർണാടകയിലെ ശവശരീര ദാനത്തിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനമായ ജീവസാർത്ഥകഥെയിലെ ഉദ്യോഗസ്ഥർ അവയവദാനത്തിനുള്ള നടപടികൾ ആരംഭിക്കുകയും കുടുംബാംഗങ്ങളിൽ നിന്ന് രേഖാമൂലം സമ്മതം വാങ്ങുകയും ചെയ്തു. കാത്തിരിപ്പ് പട്ടിക പ്രകാരം സ്വീകർത്താക്കളെ തിരഞ്ഞെടുത്ത് അവയവങ്ങൾ ഒപ്പറേഷനിലൂടെ പകുത്ത്മാറ്റി.

ദണ്ഡഗിയുടെ ഹൃദയം ബെലഗാവിയിലെ കെഎൽഇഎസ് ആശുപത്രിയിലെ രോഗിക്ക് മാറ്റിവെക്കുകയും വൃക്കകൾ ധാർവാഡിലെ എസ്ഡിഎം ആശുപത്രിയിലേക്കും ഹുബ്ബള്ളിയിലെ തത്വദർശ ആശുപത്രിയിലേക്കും ഹരിത ഇടനാഴിയിലൂടെ അയച്ചു. അദ്ദേഹത്തിന്റെ കോർണിയയും ചർമ്മവും യഥാക്രമം കെഎൽഇ കണ്ണിനും സ്കിൻ ബാങ്കുകൾക്കും ദാനം ചെയ്തു.

മാർച്ച് 16ന് ബെലഗാവി വിമാനത്താവളത്തിൽ നിന്ന് മണിക്കൂറുകൾക്കകമാണ് കരൾ ബംഗളൂരുവിലെത്തിച്ചത്. ഗതാഗതത്തിൽ സമയം നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, ബെംഗളൂരു ട്രാഫിക് പോലീസ് ബിയാൽ എയർപോർട്ടിൽ നിന്ന് ആർആർ നഗറിലെ സ്പർഷ് ഹോസ്പിറ്റലിലേക്ക് ഒരു ‘ഗ്രീൻ കോറിഡോർ’ സൃഷ്ടിച്ചിരുന്നു.

ബെലഗാവിയിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത അവയവം ദാനം ചെയ്യുന്നതിനായി ഗതാഗത രഹിത പാത സൃഷ്ടിക്കുന്നതിനായി സ്പർഷ് ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾക്ക് അഭ്യർത്ഥന ലഭിച്ചതായി ബെംഗളൂരു സിറ്റി (ട്രാഫിക്) അഡീഷണൽ പോലീസ് കമ്മീഷണർ ഡോ ബി ആർ രവികാന്തേ ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us