ജനതാ ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് മുന്നിൽ ആത്മഹത്യ ശ്രമം.

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ‘ജനതാ ദർശൻ’ പരിപാടിയിൽ വയോധികൻ വിഷം കഴിക്കാൻ ശ്രമിച്ചു.

ബെംഗളൂരുവിലെ സുങ്കടക്കാട്ടെ സ്വദേശി ചന്ദ്രശേഖറാണ് പൊലീസ് അതിക്രമം ആരോപിച്ച് നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ പിടിയിലായത്. മുഖ്യമന്ത്രിയുടെ ആർടി നഗറിലെ വസതിക്ക് സമീപമുള്ള ‘ജനതാ ദർശൻ’ പരിപാടിയിൽ പങ്കെടുത്ത ചന്ദ്രശേഖർ, തനിക്ക് അനീതിയും പോലീസിൽ നിന്ന് ഭീഷണിയുമുണ്ടായെന്ന് കാണിച്ച് പോലീസ് വകുപ്പിനെതിരെ പരാതിയും നൽകിയതായി പോലീസ് പറഞ്ഞു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

തന്റെ സൈറ്റ് വില്പനയുമായി ബന്ധപ്പെട്ട് പോലീസ് മറ്റുള്ളവരുമായി ഒത്തുചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾ പറയുന്നത്. അന്നപൂർണേശ്വരി നഗർ പോലീസ് ഇൻസ്‌പെക്ടർക്കെതിരെ അദ്ദേഹം നേരിട്ട് ആരോപണങ്ങൾ ഉന്നയിക്കുകയും തനിക്ക് നീതി നൽകണമെന്ന് മുഖ്യമന്ത്രി ബൊമ്മൈയോട് അപേക്ഷിക്കുകയും ചെയ്തു.

നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് വിഷം അടങ്ങിയ കുപ്പി എടുത്ത് മുഖ്യമന്ത്രി ബൊമ്മൈയുടെ സാന്നിധ്യത്തിൽ കുടിക്കാൻ ശ്രമിച്ചത് ശേഷം പോലീസ് ഇയാളെ ഒപ്പം കൂട്ടി പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. മുഖ്യമന്ത്രി ബൊമ്മൈ വിഷയം വിശദമായി അന്വേഷിക്കുന്നതിന് ഉത്തരവിടുകയും ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts