മലയാളി യുവാവിനും ബെംഗളൂരുവിലെ യുവതിക്കും നേരെ സദാചാര അക്രമം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി യുവാവിനും ബെംഗളൂരു സ്വദേശിനിയായ യുവതിക്കും നേരെ സദാചാര പോലീസ് ചമഞ്ഞ് അക്രമം. ഇതുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പ്രശാന്ത ഭണ്ഡാരി (38), ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും യുവാവും പനമ്പൂർ ബീച്ചില്‍ ഒരുമിച്ചിരിക്കെ പ്രതികള്‍ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവാക്കള്‍ ഇവരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതി പനമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്…

Read More

പാർക്കിൽ എത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കദ്രി പാർക്കില്‍ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച്‌ അക്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ(18), യു.വി. ഹർഷ(18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു. നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20), മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം (20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കില്‍ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും വളഞ്ഞ മൂന്നംഗ സംഘം മതം ചോദിച്ച ശേഷം അഖിലിനെ മർദിക്കുകയായിരുന്നു.…

Read More