നാട്ടിലേക്ക് പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി 

ബെംഗളൂരു: നാട്ടിലേക്കെന്ന് പറഞ്ഞ് പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. കഴിഞ്ഞ മാസം 22ന് കേരളത്തിലേക്ക് പോയ ഭർത്താവ് രഞ്ജിത്തിനെ കാണാനില്ലെന്നാണ് യുവതിയുടെ പരാതി. തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 39കാരിയായ പി ഹിതാണ് ഭർത്താവ് രഞ്ജിത്ത് വിആറിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. തൃശൂരിലേക്കാണ് ഇയാൾ യാത്ര പുറപ്പെട്ടത്. ഭർത്താവ് രഞ്ജിത്തിനെ മെട്രോ സ്‌റ്റേഷനില്‍ ഇറക്കി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ബസ് കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ് ഒരിയ്ക്കല്‍ വിളിച്ചെങ്കിലും പിന്നീട്…

Read More

പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി മലയാളി, കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ക്കു നേരെയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയില്‍ കഡാബ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്റ് കോളജിലാണ് മൂന്ന് വിദ്യാർഥിനികള്‍ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്…

Read More

എംഡിഎംഎ യുമായി പതിനെട്ടുകാരി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍. കോഴിക്കോട് മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. മെഡിക്കല്‍ കോളേജ് പോലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ നഗരത്തിൽ നിന്നും കോഴിക്കോടെത്തിച്ച്‌ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.

Read More

ബെം​ഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു 

ബെം​ഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെം​ഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

നിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാനന്തവാടി എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അജീഷിനെ ആദ്യം അന്തർസന്തയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.

Read More

കുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം…

Read More

നിരോധിച്ച ഇ- സിഗരറ്റുകളുമായി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: കേന്ദ്രസർക്കാർ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റുകളുമായി യുവാവ് അറസ്റ്റിൽ. സിസിബി ആൻ്റി നാർക്കോട്ടിക് പോലീസാണ് അറസ്റ്റ് ചെയ്തത്. കേരള സ്വദേശി ഷോയിബാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3 കോടി വിലപിടിപ്പുള്ള ഇ-സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു. കുറച്ചുകാലം ദുബായിലായിരുന്ന ഷൊയ്ബ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്. പിന്നീട് ബെംഗളൂരുവിൽ വന്ന് സുദ്ദഗുണ്ടെപാളയയിലെ സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഇ-സിഗരറ്റുകൾ ദുബായിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കൊറിയർ വഴി കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതികൾ. പ്രതിയെക്കുറിച്ചുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ്…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് 4 വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; മലയാളി പ്രിൻസിപ്പൽ ഒളിവിൽ 

ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്‌. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…

Read More

നാട്ടിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം. പയ്യന്നൂർ സ്വദേശിയായ 24 കാരൻ മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Read More

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…

Read More
Click Here to Follow Us