നാട്ടിലേക്ക് ഉള്ള യാത്രക്കാർക്ക് ആശ്വാസം ; കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ടു അന്തസ്സംസ്ഥാന പാതകൾ നവീകരിക്കും

ബെംഗളൂരു  കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ടു അന്തസ്സംസ്ഥാന പാതകൾ നവീകരിക്കും. വയനാട്ടിലേക്കുള്ള കുട്ട -തോൽപ്പെട്ടി, കണ്ണൂരിലേക്കുള്ള മാക്കുട്ടം-കൂട്ടുപുഴ ചുരം റോഡുകളാണ് സംസ്ഥാന പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നവീകരിക്കുക.

തെക്കൻ കുടക് മേഖലയിലൂടെ കേരളവുമായി ബന്ധിപ്പിക്കുന്ന കുട്ട-തോൽപ്പെട്ടി അന്തസ്സംസ്ഥാന പാത 3.4 കോടി രൂപയ്ക്കാണ് നവീകരിക്കുകയെന്ന് വിരാജ്‌പേട്ട എംഎൽഎ എ.എസ്. പൊന്നണ്ണ അറിയിച്ചു. രണ്ട് പ്രവൃത്തികളുടെയും അന്തിമ പദ്ധതികൾ തയ്യാറകുന്നതേയുള്ളൂവെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

കുട്ടറോഡിലെ രണ്ടു പാലങ്ങളും വീതികൂട്ടും. കർണാടകത്തിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന മാക്കുട്ടം-കൂട്ടുപുഴ ചുരംറോഡ് വീതികൂട്ടും. ചുരം പാത വീതികുറഞ്ഞതുകാരണം വാഹനയാത്രികർക്ക് രാത്രികാലങ്ങളിൽ ബുദ്ധിമുട്ടാവാറുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ റീ ടാറിങ് ചെയ്യും. മഴക്കാലത്തിനുശേഷം രണ്ട് പ്രവൃത്തികളും തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചു.

ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലൂടെ രാത്രികാല ഗതാഗതം നിരോധിച്ചതിനാൽ നിലവിൽ നൂറുകണക്കിന് ട്രാൻസ്‌പോർട്ട് ബസുകൾ കുട്ട-തോൽപ്പെട്ടി റൂട്ടിനെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ഈ റേഡിന്റെ നവീകരണം ഇരു സംസ്ഥാനത്തെയും യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts