യുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി 

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു.

എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്.

ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ

ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ പ്രിയപ്പെട്ടവനാക്കുന്നത്.

ഓരോ കാര്യങ്ങളിലും വ്യക്തമായ നിലപാടും, പേടിയില്ലാതെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ധൈര്യവും, കൃത്യതയാർന്ന തന്ത്രങ്ങളും അനിൽ പാപ്പച്ചന്റെ നേതൃ ഗുണങ്ങളാണ്.

സംഘടനയെ ഇക്കാലയളവിൽ കരുത്തോടെ നയിക്കാനും, നിലപാടുകൾ സ്വീകരിക്കാനും അനിൽ പാപ്പച്ചന് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നും നിലവിലെ പ്രസിഡന്റ്‌ ജാസ്മിൻ ഷാ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts