മദ്യപിച്ച്‌ വാഹനം ഓടിച്ചെന്ന് ആരോപിച്ച് യുവാവിൽ നിന്ന് പണം തട്ടിയതായി പരാതി 

ബെംഗളൂരു: മദ്യപിച്ച്‌ വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പോലീസുകാരൻ യുവാവില്‍ നിന്ന് ഓണ്‍ലൈനില്‍ പണം തട്ടിയതായി പരാതി.

ജീവൻ ഭീമാനഗർ ട്രാഫിക് പോലീസ് യുവാവിനെ തടഞ്ഞുനിർത്തി ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ചതായാണ് ആക്ഷേപം.

കോശി വർഗീസ് എന്നയാളാണ് തന്‍റെ അനുഭവം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

രാത്രി 11ഓടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു പോകുന്നതിനിടെ ഓള്‍ഡ് എയർപോർട്ട് റോഡിലെ മണിപാല്‍ ആശുപത്രിക്കു സമീപം പോലീസ് തടഞ്ഞുനിർത്തുകയും ഒരു പരിശോധനയും നടത്താതെ മദ്യപിച്ച്‌ വാഹനമോടിച്ചുവെന്നാരോപിച്ച്‌ 15,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തുടർന്ന് ഗൂഗിള്‍പേ വഴി 5000 രൂപ നല്‍കുകയായിരുന്നു.

ജീവൻ ഭീമനഗർ പോലീസ് എക്‌സ് ആപ്പിലൂടെ ഇതിനോട് പ്രതികരിക്കുകയും പണം ലഭിച്ച ഗൂഗിള്‍പേ നമ്പർ പങ്കിടാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts