ബെംഗളൂരു: കന്നഡ നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു.
കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവറാം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നു.
താരത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ആരാധകരേയും കന്നഡ സിനിമാലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്.
സിനിമയിലും ഉദ്യോഗസ്ഥ തലത്തിലും ഒരുപോലെ വ്യക്തിമുന്ദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.
കന്നഡയില്‍ യുപിഎസ്‌സി പരീക്ഷ പാസായ ആദ്യ വ്യക്തിയാണ് കെ ശിവറാം.
രാമനഗർ ജില്ലയിലെ ഉറുഗഹള്ളി ഗ്രാമത്തില്‍ നാടകാചാര്യൻ കെമ്പയ്യയുടെയും ഭാര്യ ചിക്കബോറമ്മയുടെയും മകനായി 1953 ഏപ്രില്‍ 6 ന് ആണ് കെ ശിവറാമിന്റെ ജനനം.
എന്ന ഐതിഹാസിക ചിത്രത്തിലൂടെ തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചു.
കന്നഡ ചലച്ചിത്ര വ്യവസായത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു.
വസന്ത കാര്യ, സാഗ്ലിയാന 3 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
2013ല്‍ വിരമിച്ചതിനു ശേഷം അദ്ദേഹം രാഷ്‌ട്രീയത്തിലും കൈവച്ചു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് അദ്ദേഹം 2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.