വേനൽക്കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവും മലിനമായ നഗരങ്ങളിൽ രണ്ടെണ്ണം കർണാടകയിലെന്ന് പഠനങ്ങൾ

ബെംഗളൂരു: ഹുബ്ബള്ളി, ബെംഗളൂരു വേനൽക്കാലത്ത് ഏറ്റവും മലിനമായ നഗരങ്ങളെന്ന് പഠനം. കഴിഞ്ഞ വേനൽക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ രണ്ട് നഗരങ്ങളായിരുന്നു ബെംഗളൂരുവും ഹുബ്ബള്ളിയും. കൂടാതെ വിജയപുര ആയിരുന്നു ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള നഗരം. അതേസമയം മുൻ വേനൽക്കാലത്തെ അപേക്ഷിച്ച് മംഗളൂരു വേനൽകാലത്ത് ഉണ്ടാകേണ്ട മലിനീകരണ അവസ്ഥയിൽ ശരാശരിയിലും ഏറ്റവും ഉയർന്ന നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിലാണ് മെഗാ സിറ്റികളേക്കാൾ ചെറിയ നഗരങ്ങൾ മലിനീകരണ ഹോട്ട്സ്പോട്ടുകളായി മാറിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ…

Read More

വേനലും റംസാനും ഒരുമിച്ച്, മത്സരിച്ച് പഴവിപണി

ബെംഗളൂരു: വേനലും റംസാനും ഒരുമിച്ച് എത്തിയതോടെ തിരക്കൊഴിയാതെ നഗരത്തിലെ പഴവിപണി. നിരവധി ആളുകൾ മാർക്കറ്റിലേക്ക് ദിവസേനെ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ. സ്വദേശി – വിദേശി പഴങ്ങളുടെ മത്സരമാണ് വിപണിയിൽ എന്നു പറയാം. നാഗ്പൂർ ഓറഞ്ചിനോട് മത്സരിച്ച് മൊറോക്കോ ഓറഞ്ചും, കശ്മീർ ആപ്പിളിനോട് മത്സരിച്ച് ഗ്രീൻ ആപ്പിളും കച്ചവടം പൊടി പൊടിക്കുകയാണ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷക്കാലം പഴം, പച്ചക്കറി വില്പന ഇടിഞ്ഞതിന്റെ ആഘാതത്തിൽ ആയിരുന്നു കച്ചവടക്കാർ. ഇത്തവണ റംസാൻ തുടക്കത്തിൽ തന്നെ കച്ചവടം സജീവമായതോടെ ആശ്വാസത്തിൽ ആണ് വ്യാപാരികൾ. നിലവിൽ ചില പഴങ്ങളുടെ വില…

Read More

വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന താപനില, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.

വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാല് മുതല്‍ 10 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണവിഭാഗം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും കുപ്പിയില്‍ വെള്ളം കരുതാനും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണവിഭാഗം നിര്‍ദേശിച്ചു. ശരീരോഷ്മാവ് ഉയരുക, ചര്‍മം വരളുക, ശ്വസന പ്രക്രിയ സാവധാനാമാകുക, മാനസിക പിരിമുറക്കമുണ്ടാവുക, തലവേദന, മസില്‍…

Read More
Click Here to Follow Us