ബെംഗളൂരു: ഹുബ്ബള്ളി, ബെംഗളൂരു വേനൽക്കാലത്ത് ഏറ്റവും മലിനമായ നഗരങ്ങളെന്ന് പഠനം. കഴിഞ്ഞ വേനൽക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ രണ്ട് നഗരങ്ങളായിരുന്നു ബെംഗളൂരുവും ഹുബ്ബള്ളിയും. കൂടാതെ വിജയപുര ആയിരുന്നു ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള നഗരം. അതേസമയം മുൻ വേനൽക്കാലത്തെ അപേക്ഷിച്ച് മംഗളൂരു വേനൽകാലത്ത് ഉണ്ടാകേണ്ട മലിനീകരണ അവസ്ഥയിൽ ശരാശരിയിലും ഏറ്റവും ഉയർന്ന നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിലാണ് മെഗാ സിറ്റികളേക്കാൾ ചെറിയ നഗരങ്ങൾ മലിനീകരണ ഹോട്ട്സ്പോട്ടുകളായി മാറിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) ഔദ്യോഗിക പോർട്ടലിൽ നിന്നും എയർ ക്വാളിറ്റി മാനേജ്‌മെന്റിനായുള്ള സെൻട്രൽ കൺട്രോൾ റൂമിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് സിഎസ്ഇ അറിയിച്ചു. 26 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 174 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തുടർച്ചയായ ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റത്തിന് (CAAQMS) കീഴിലുള്ള 356 ഔദ്യോഗിക സ്റ്റേഷനുകളിൽ നിന്നാണ് വിവരങ്ങൾ നേടിയത്.
കർണാടകയിൽ 23 തത്സമയ സ്റ്റേഷനുകൾ ഉള്ളതിനാൽ, നഗരത്തിലുടനീളം ശരാശരി വിശകലനത്തിനായി ഉപയോഗിച്ചിരുന്നു. കൂടാതെ ദക്ഷിണേന്ത്യയിലെ 39 നഗരങ്ങളെയും പഠനത്തിനായി തിരഞ്ഞെടുത്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മലിനമായ നഗരം ഹൈദരാബാദാണ്, വേനൽക്കാല ശരാശരി 47 g/m³ ആണ്, അതിനു ശേഷം ബെംഗളൂരു, ഹുബ്ബള്ളി എന്നിവ 40 g/m³ എന്ന കണക്കിൽ പിന്നിലുണ്ട്. എന്നാൽ ഹുബ്ബള്ളിയിൽ 76 g/m³ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതേസമയം ബെംഗളൂരുവിലെ ഏറ്റവും ഉയർന്ന വേനൽക്കാല മലിനീകരണം 63 g/m³ ആണ്.
കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് വേനൽക്കാല ശരാശരിയിലും ഏറ്റവും ഉയർന്ന മലിനീകരണ നിലവാരത്തിലും സമ്മിശ്ര പ്രവണത കാണിക്കുന്ന മേഖലയിലെ ആറ് നഗരങ്ങളിൽ ഹുബ്ബള്ളിയും യാദ്ഗീറും തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറിയ നഗരങ്ങളിൽ വേനൽ മലിനീകരണം വർദ്ധിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ടെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചെയർമാൻ വാമൻ ആചാര്യ പറഞ്ഞു. വലിയ രീതിയിൽ വ്യവസായവൽക്കരിക്കപ്പെട്ടില്ലെങ്കിലും റോഡ് ഇരട്ടിപ്പിക്കൽ പോലുള്ള നിർമാണ പ്രവർത്തനങ്ങൾ പൊടിപൊടിക്കുകയാണ്. ടയർ-1 നഗരങ്ങളെ അപേക്ഷിച്ച് മരങ്ങളുടെ എണ്ണം കുറയുന്നുവെന്നും കൂടാതെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ നിന്നുള്ള നിർമാണ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നില്ല. അതിനാൽ മുൻഗണനാടിസ്ഥാനത്തിൽ പ്രശ്നം കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.