സ്വർണ വിൽപ്പനക്കാരുടെ കുടുംബത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്ന ആഘോഷമായി വീണ്ടും ഒരു അക്ഷയതൃതിയ കൂടി കടന്നു പോയി;ജ്വല്ലറികളിൽ വൻ തിരക്ക്.

ബെംഗളൂരു : വിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ട് എങ്ങിനെ വ്യവസായം വിജയകരമായി നടപ്പിലാക്കാം എന്ന പരിശ്രമത്തിന്റെ പരീക്ഷണ ശാലയിലെ ഏറ്റവും വലിയ ഫലമാണ് അക്ഷയ തൃതീയ എന്ന ആഘോഷം.

ഈ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും വാരിക്കോരി നൽകുമെന്ന വിശ്വാസം പരസ്യം ചെയ്തതിന് ശേഷം അതിലെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ആഭരണ ക്കച്ചവടക്കാർക്ക് ആണെന്നതാണ് സത്യം.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

നഗരത്തിൽ അക്ഷയ തൃതീയ മികച്ച രീതിയിൽ ആണ് ആഘോഷിച്ചത്, നിരവധി നിരവധി ഓഫറുകളുമായി ആണ് സ്വർണ്ണക്കടക്കാർ ഉപഭോക്താക്കളെ ആകർഷിച്ചത്.

തിരക്ക് കുറക്കാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ സ്വർണം ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ടായിരുന്നു.

വജ്രാഭരണങ്ങൾ ക്കും വളരെയധികം ആവശ്യക്കാർ ഉണ്ടായിരുന്നതായി ആണ് സ്വർണ്ണക്കടക്കാർ അറിയിക്കുന്നത്.

ഏറ്റവും കൂടുതൽ സ്വർണ്ണ കച്ചവടം നടക്കുന്ന ദിവസമായതിനാൽ സുരക്ഷയൊരുക്കാൻ പോലീസും ശ്രദ്ധിച്ചു.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് ഇന്നലെ ഒറ്റദിവസംകൊണ്ട് നഗരത്തിലെ ജ്വല്ലറിയിൽ വിറ്റുപോയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts