സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!!

ചെന്നൈ: സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!! തീപാറുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ദയനീയ തോല്‍വി.

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു സ്വന്തം മൈതാനമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിഎസ്‌കെ തകരുകയായിരുന്നു. ആറു വിക്കറ്റിന്റെ അനായാസ വിജയത്തോടെ മുംബൈ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് മുംബൈയ്ക്കെതിരേ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടാനായത്. മുംബൈ 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്ന് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. താരതമ്യേന വെല്ലുവിളി കുറഞ്ഞ ലക്ഷ്യമായിട്ടും തകർച്ചയോടെയായിരുന്നു മുംബൈയുടെയും തുടക്കം.

ഓപ്പണർമാരായ രോഹിത് ശർമയും ഡി കോക്കും നിസാര സ്കോറിന് പുറത്തായി. രോഹിത് രണ്ട് പന്തിൽ നാലും ഡി കോക്ക് പന്ത്രണ്ട് പന്തുകളിൽ എട്ടും റൺസ് മാത്രമാണ് നേടിയത്. മൂന്നോവർ കഴിഞ്ഞപ്പോൾ രണ്ടിന് 21 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ. എന്നാൽ,പിന്നീട് സൂര്യകുമാർ യാദവും ഇഷൻ കിഷനും ചേർന്നതോടെ അവർ വിജയതീരത്തേയ്ക്ക് തുഴഞ്ഞു തുടങ്ങി. യാദവ് 54 പന്തിൽ നിന്ന് 71 റൺസ് നേടി പുറത്താകാതെ നിന്നു. ഇഷാൻ 31 പന്തിൽ നിന്ന് 28 റൺസ് നേടി. കളി അവസാനിക്കുമ്പോൾ ഹർദിക് പാണ്ഡ്യയായിരുന്നു യാദവിന് കൂട്ട്. പതിനൊന്ന് പന്ത് നേരിട്ട പാണ്ഡ്യ 13 റൺസെടുത്തു.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ തകര്‍പ്പന്‍ ബൗളിങിലൂടെ വരിഞ്ഞുകെട്ടി. നാലു വിക്കറ്റിനു 131 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്കായുള്ളൂ. ബാറ്റിങില്‍ ടോപ്പ് ത്രീ ഫ്‌ളോപ്പായ കളിയില്‍ അമ്പാട്ടി റായുഡു (42*), നായകന്‍ എംഎസ് ധോണി (37*), മുരളി വിജയ് (26) എന്നിവരുടെ പ്രകടനമാണ് സിഎസ്‌കെയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ടീം സ്‌കോര്‍ 32 റണ്‍സായപ്പോഴേക്കും ഷെയ്ന്‍ വാട്‌സന്‍ (10), ഫഫ് ഡുപ്ലെസി (6), സുരേഷ് റെയ്‌ന (5) എന്നിവരെ ചാംപ്യന്‍മാര്‍ക്കു നഷ്ടമായിരുന്നു. മധ്യനിര നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സിഎസ്‌കെയെ കരകയറ്റിയത്.

തോറ്റെങ്കിലും സിഎസ്‌കെയ്ക്കു ഒരവസരം കൂടിയുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുളള എലിമിനേറ്റര്‍ മല്‍സരത്തിലെ വിജയിയെ പരാജയപ്പെടുത്തിയാല്‍ സിഎസ്‌കെയ്ക്കു ഫൈനലില്‍ കടക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us