കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം മേധാവിയും മുന്‍കന്നഡ നടിയുമായ ദിവ്യാ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് കന്നഡ എഴുത്തുകാരന്‍ നവീന്‍ സാഗറിന് എതിരെ കേസെടുത്തു.

ബെംഗളൂരു : സമൂഹമാധ്യമത്തിലൂടെ കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം പിയുമായ ദിവ്യ സ്പന്ദന എന്നാ രമ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് കന്നഡ എഴുത്തുകാരന്‍ നവീന്‍ സാഗറിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. രമ്യ അഭിനയിച്ച ആദ്യകാല സിനിമകളിലെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച്  മോശം ഭാഷയില്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് രമ്യയുടെ അഭിഭാഷക എച് വി ഭവ്യ പരാതിയില്‍ പറയുന്നത്. കന്നടയിലെ പ്രശസ്തനായ എഴുത്തുകാരനും നരേന്ദ്ര മോഡി യെ അനുകൂലിക്കുന്ന ആളും ആണ് നവീന്‍ സാഗര്‍.

Read More

ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥതയിലുള്ള സുവര്‍ണ ന്യൂസും വന്‍തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്!!

ബെംഗളൂരു: ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥതയിലുള്ള കന്നഡ ചാനലായ സുവര്‍ണ ന്യൂസ് വന്‍തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്. നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദനയ്ക്ക്  ഏഷ്യാനെറ്റ് ന്യൂസിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനാണ് ഉത്തരവ്. 2013 ല്‍ ദിവ്യ ഫയല്‍ ചെയ്ത കേസില്‍ അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി-7 ന്റെതാണ് വിധി. 2013 ല്‍ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സുവര്‍ണ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളിലും പരിപാടികളിലും, വാതുവെയ്പ്പിൽ ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന…

Read More

ബെംഗളൂരു സർവകലാശാലാ കവാടത്തിലെ ബുദ്ധപ്രതിമ മാറ്റി സരസ്വതിപ്രതിമ പുനഃസ്ഥാപിക്കും!!

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ പ്രവേശനകവാടത്തിൽ സ്ഥാപിച്ച സരസ്വതിപ്രതിമ മാറ്റി ബുദ്ധപ്രതിമ സ്ഥാപിച്ചതിൽ പ്രതിഷേധകോലാഹലം. സരസ്വതിയുടെ പഴയ പ്രതിമ കേടുവന്നതിനാൽ പുതിയത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഏതാനും വിദ്യാർഥികളും അധ്യാപകരുംചേർന്ന് സരസ്വതിപ്രതിമയ്ക്കുപകരം ബുദ്ധപ്രതിമ സ്ഥാപിച്ചെന്നാണ് ഒരു വിഭാഗം വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതിന്റെകാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചു. തുടർന്ന്, ബുദ്ധപ്രതിമ മാറ്റാൻ അധികൃതർ തീരുമാനിച്ചു. 46 വർഷമായി സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് പ്രവേശനകവാടത്തിലുണ്ടായിരുന്ന സരസ്വതിപ്രതിമ മാറ്റിയെന്നാണ് ആരോപണം. സർവകലാശാലാ വൈസ് ചാൻസലർ കെ.ആർ. വേണുഗോപാൽ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ തത്‌സ്ഥാനത്ത് സരസ്വതിയുടെ പുതിയ പ്രതിമ സ്ഥാപിക്കാൻ…

Read More

ഹാസനിലെ കള്ളവോട്ട് പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തും. ജില്ലാതിരഞ്ഞെടുപ്പ് ഒഫീസർ പ്രിയങ്ക മേരി ഫ്രാൻസിസ് മൂന്ന് പോളിങ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. റീജണൽ കമ്മിഷണർ ടി.കെ. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മന്ത്രി എച്ച്. ഡി. രേവണ്ണയുടെ മണ്ഡലമായ ഹൊളനരസിപുരയിലെ ബൂത്തിൽ കള്ളവോട്ടുചെയ്തെന്നും ഇതിന് രേവണ്ണ സഹായം നൽകിയെന്നും കാണിച്ച് ബി.ജെ.പി. പോളിങ് ഏജന്റുമാരായ മായണ്ണ, രാജു എന്നിവരാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. റീജണൽ കമ്മിഷണർ…

Read More

തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം 6 വയസ്സുകാരിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി;ചികിത്സാ പിഴവ് എന്ന വാര്‍ത്ത‍ നിഷേധിച്ച് ജൂബിലി മിഷന്‍ ആശുപത്രി;നിര്‍ധനരായ കുടുംബത്തിന്റെ ചികിത്സ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍.

തൃശ്ശൂര്‍: ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം 6 വയസ്സുകാരിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. പട്ടിക്കാട് സ്വദേശിയായ സോന എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കുട്ടി ഇപ്പോള്‍ തൃശ്ശൂര്‍ മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളില്‍ സോനയുടെ കഥ ചര്‍ച്ചയായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്. കളിക്കുന്നതിടിനെ പെട്ടെന്ന് ബോധം പോയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 18-നാണ് സോന മോളെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന്…

Read More

പ്രധാനമന്ത്രിക്കെതിരായ തന്‍റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു.

ഡല്‍ഹി :പ്രധാനമന്ത്രിക്കെതിരായ തന്‍റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു. അമേത്തിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ‘ചൗക്കീദാർ ചോർ ഹെ’ എന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞത്. റഫാൽ പുനപരിശോധനാ ഹർജിയിൽ പുതിയ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ച ദിവസമായിരുന്നു ഇത്. എന്നാൽ കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു എന്ന രാഹുലിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം…

Read More

നിര്‍ണായക നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍;ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും.

ഡല്‍ഹി :അഞ്ചാം ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞു. സീറ്റിന്‍റെ എണ്ണക്കണക്ക് സംബന്ധിച്ച് കൂട്ടലിലും കിഴിക്കലിലുമാണ് എൻഡിഎയും മറുവശത്ത് പ്രതിപക്ഷവും. ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന ആദ്യഘട്ടങ്ങളിൽ നിന്ന് പുറത്തുവരുമ്പോൾ, നിർണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തൂക്ക് സഭ വന്നാൽ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും എന്നാണ് സൂചന. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ശ്രമിക്കരുതെന്നും കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ അറിയിക്കും. ഒരു ബദൽ സർക്കാർ…

Read More

ഭക്ഷണം വൈകിയതിന്റെ പേരിൽ ഡെലിവറി ബോയെ ക്രൂരമായി തല്ലിച്ചതച്ചു;അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലാക്കിയത് വഴിയാത്രക്കാർ.

ബെംഗളൂരു : ഭക്ഷണം വൈകി എന്ന് ആരോപിച്ച് ഫുഡ് ഡെലിവറിക്ക് എത്തിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതിയിൽ 5 പേർക്കെതിരെ കേസ്. ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ തിലക് കുമാറിന് ആണ് (28) ക്രൂരമായ മർദ്ദനമേറ്റത് ഡൊംളൂർ ലേ ഔട്ടിലെ  റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അരമണിക്കൂർ വൈകിയതിന് തന്നെ ചിലർ ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിലെത്തിയ തിലക് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട വീട്ടിൽ  താമസിക്കുന്ന അപ്പു , കൃഷ്ണ ഇവരുടെ മൂന്നു സുഹൃത്തുക്കൾ എന്നിവരെ പോലീസ് അറസ്റ്റ്…

Read More

സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!!

ചെന്നൈ: സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!! തീപാറുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ദയനീയ തോല്‍വി. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു സ്വന്തം മൈതാനമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിഎസ്‌കെ തകരുകയായിരുന്നു. ആറു വിക്കറ്റിന്റെ അനായാസ വിജയത്തോടെ മുംബൈ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് മുംബൈയ്ക്കെതിരേ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടാനായത്. മുംബൈ 18.3 ഓവറിൽ നാലു വിക്കറ്റ്…

Read More

സ്വർണ വിൽപ്പനക്കാരുടെ കുടുംബത്തിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്ന ആഘോഷമായി വീണ്ടും ഒരു അക്ഷയതൃതിയ കൂടി കടന്നു പോയി;ജ്വല്ലറികളിൽ വൻ തിരക്ക്.

ബെംഗളൂരു : വിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ട് എങ്ങിനെ വ്യവസായം വിജയകരമായി നടപ്പിലാക്കാം എന്ന പരിശ്രമത്തിന്റെ പരീക്ഷണ ശാലയിലെ ഏറ്റവും വലിയ ഫലമാണ് അക്ഷയ തൃതീയ എന്ന ആഘോഷം. ഈ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും വാരിക്കോരി നൽകുമെന്ന വിശ്വാസം പരസ്യം ചെയ്തതിന് ശേഷം അതിലെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ആഭരണ ക്കച്ചവടക്കാർക്ക് ആണെന്നതാണ് സത്യം. നഗരത്തിൽ അക്ഷയ തൃതീയ മികച്ച രീതിയിൽ ആണ് ആഘോഷിച്ചത്, നിരവധി നിരവധി ഓഫറുകളുമായി ആണ് സ്വർണ്ണക്കടക്കാർ ഉപഭോക്താക്കളെ ആകർഷിച്ചത്. തിരക്ക്…

Read More
Click Here to Follow Us