ബെംഗളൂരു : സമൂഹമാധ്യമത്തിലൂടെ കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ദിവ്യ സ്പന്ദന എന്നാ രമ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് കന്നഡ എഴുത്തുകാരന് നവീന്‍ സാഗറിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.
രമ്യ അഭിനയിച്ച ആദ്യകാല സിനിമകളിലെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് മോശം ഭാഷയില്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് രമ്യയുടെ അഭിഭാഷക എച് വി ഭവ്യ പരാതിയില്‍ പറയുന്നത്.
കന്നടയിലെ പ്രശസ്തനായ എഴുത്തുകാരനും നരേന്ദ്ര മോഡി യെ അനുകൂലിക്കുന്ന ആളും ആണ് നവീന്‍ സാഗര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.