ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥതയിലുള്ള സുവര്‍ണ ന്യൂസും വന്‍തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്!!

ബെംഗളൂരു: ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥതയിലുള്ള കന്നഡ ചാനലായ സുവര്‍ണ ന്യൂസ് വന്‍തുക നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്. നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദനയ്ക്ക്  ഏഷ്യാനെറ്റ് ന്യൂസിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനാണ് ഉത്തരവ്.

2013 ല്‍ ദിവ്യ ഫയല്‍ ചെയ്ത കേസില്‍ അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി-7 ന്റെതാണ് വിധി. 2013 ല്‍ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സുവര്‍ണ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളിലും പരിപാടികളിലും, വാതുവെയ്പ്പിൽ ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പരാമര്‍ശമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ കോടതിയെ സമീപിച്ചത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

2013 മേയ് 31 ന് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത‍യില്‍ വാതുവെപ്പില്‍ രണ്ട് കന്നഡ നടിമാര്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. സ്പന്ദനയുടെ പേര് ചാനല്‍ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ചിത്രം പരിപാടിക്കിടെ കാണിച്ചിരുന്നു. ഇത് തനിക്ക് മാനനഷ്ടം ഉണ്ടാക്കിയതായി കാണിച്ചാണ് അവർ കോടതിയെ സമീപിച്ചത്. മാച്ച് ഫിക്‌സിംഗുമായി ഒരു വിധത്തിലും ദിവ്യക്ക് ബന്ധമില്ലെന്ന് കോടതി കണ്ടെത്തി. ഇത് സംബന്ധിച്ച കേസിൽ ഒരിടത്തും ദിവ്യയുടെ പേര് പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

സ്പോട്ട് ഫിക്സിംഗ്, മാച്ച് ഫിക്സിംഗ് തുടങ്ങിയ വിവാദങ്ങളിൽ ദിവ്യ സ്പന്ദനയുടെ പേര് പരാമർശിക്കുന്ന ഒരു വാർത്തയും നൽകരുതെന്നും ജഡ്ജി പാട്ടീൽ നാഗലിംഗന ഗൗഡ ഉത്തരവിൽ വ്യക്തമാക്കിയതായി പ്രമുഖ കോടതി വാർത്താ പോർട്ടലായ ബാര്‍ ആന്‍ഡ്‌ ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ദിവ്യക്ക് വേണ്ടി അരിസ്ഥ ചെമ്പേഴ്സിലെ പ്രമോദ് നായര്‍ കോടതിയില്‍ ഹാജരായി. ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനും വേണ്ടി പൂവയ്യ ആന്‍ഡ്‌ കമ്പനിയാണ് ഹാജരായത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

ബി ജെ പി യുടെ രാജ്യസഭ എം പി യായ രാജീവ്‌ ചന്ദ്ര ശേഖറിന്റെ ഉടമസ്ഥതയില്‍ ഉള്ള ജുപ്പീറ്റര്‍ എന്റെര്‍ടയിന്‍മെന്റ് വെഞ്ചേഴ്സ് ആണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ നെറ്റ്‌വര്‍ക്ക് എന്നാ കമ്പനിയുടെ കൂടുതല്‍ ഷെയറുകള്‍ കയ്യില്‍ വച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts