ബെംഗളൂരു സർവകലാശാലാ കവാടത്തിലെ ബുദ്ധപ്രതിമ മാറ്റി സരസ്വതിപ്രതിമ പുനഃസ്ഥാപിക്കും!!

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ പ്രവേശനകവാടത്തിൽ സ്ഥാപിച്ച സരസ്വതിപ്രതിമ മാറ്റി ബുദ്ധപ്രതിമ സ്ഥാപിച്ചതിൽ പ്രതിഷേധകോലാഹലം. സരസ്വതിയുടെ പഴയ പ്രതിമ കേടുവന്നതിനാൽ പുതിയത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഏതാനും വിദ്യാർഥികളും അധ്യാപകരുംചേർന്ന് സരസ്വതിപ്രതിമയ്ക്കുപകരം ബുദ്ധപ്രതിമ സ്ഥാപിച്ചെന്നാണ് ഒരു വിഭാഗം വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതിന്റെകാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചു.

തുടർന്ന്, ബുദ്ധപ്രതിമ മാറ്റാൻ അധികൃതർ തീരുമാനിച്ചു. 46 വർഷമായി സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് പ്രവേശനകവാടത്തിലുണ്ടായിരുന്ന സരസ്വതിപ്രതിമ മാറ്റിയെന്നാണ് ആരോപണം. സർവകലാശാലാ വൈസ് ചാൻസലർ കെ.ആർ. വേണുഗോപാൽ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ തത്‌സ്ഥാനത്ത് സരസ്വതിയുടെ പുതിയ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ബുദ്ധന്റെ പ്രതിമയും സർവകലാശാലാ പരിസരത്തുതന്നെ സ്ഥാപിക്കാനും ധാരണയായി. ഇതിനായി സ്ഥലം തേടുകയാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. കാമ്പസിൽ സ്ഥാപിക്കാനായി അധികൃതർ കുറച്ചുദിവസംമുമ്പാണ് ബുദ്ധപ്രതിമ എത്തിച്ചത്. വെള്ളിയാഴ്ച സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, തിങ്കളാഴ്ച രാവിലെ ഏതാനും ഗവേഷകരും ചില സർവകലാശാലാ ജീവനക്കാരുംചേർന്ന് പ്രദക്ഷിണമായി ബുദ്ധപ്രതിമ കൊണ്ടുവന്ന് സ്ഥാപിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts