ഹാസനിലെ കള്ളവോട്ട് പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തും. ജില്ലാതിരഞ്ഞെടുപ്പ് ഒഫീസർ പ്രിയങ്ക മേരി ഫ്രാൻസിസ് മൂന്ന് പോളിങ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. റീജണൽ കമ്മിഷണർ ടി.കെ. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

മന്ത്രി എച്ച്. ഡി. രേവണ്ണയുടെ മണ്ഡലമായ ഹൊളനരസിപുരയിലെ ബൂത്തിൽ കള്ളവോട്ടുചെയ്തെന്നും ഇതിന് രേവണ്ണ സഹായം നൽകിയെന്നും കാണിച്ച് ബി.ജെ.പി. പോളിങ് ഏജന്റുമാരായ മായണ്ണ, രാജു എന്നിവരാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. റീജണൽ കമ്മിഷണർ ടി.കെ. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഏപ്രിൽ 18-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഹൊളനരസിപുരയിലെ ബൂത്തിൽ മന്ത്രിയും ഏതാനും പാർട്ടി പ്രവർത്തകരും ബൂത്തിനുള്ളിൽ കയറി കള്ളവോട്ടിന് സഹായം നൽകിയെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts