സംശയത്തിന് ഇടയാക്കുന്ന രീതിയാൽ മെട്രോ സ്റ്റേഷനിൽ കണ്ടെത്തി എന്ന പേരിൽ മാധ്യമങ്ങൾ പുറത്ത് വിട്ടത് തെറ്റായ ചിത്രം;തന്നെ എല്ലാവരും തീവ്രവാദിയായി മുദ്രകുത്തുന്നു എന്ന പരാതിയുമായി വാച്ച് കടക്കാരൻ പോലീസ് സ്റ്റേഷനിൽ; യഥാർത്ഥ”തീവ്രവാദി”യെ കണ്ടെത്താൻ കഴിയാതെ പോലീസ്.

ബെംഗളൂരു :മെജസ്റ്റിക് മെട്രോ സ്റ്റേഷനിലേക്ക് അജ്ഞാതനായ ഒരു വ്യക്തി കടന്നു കയറാൻ ശ്രമിച്ചു എന്ന പേരിൽ മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ഒരു സാധാരണക്കാരന് ഇപ്പോൾ പ്രശ്നമായിരിക്കുകയാണ് ആണ്.

വെളുത്ത കളർ കുർത്ത ധരിച്ചുകൊണ്ട് മെട്രോ സ്റ്റേഷനിലേക്ക് കയറുകയും മെട്രോ ജീവനക്കാർ പരിശോധിക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുകയും ചെയ്യുന്ന വീഡിയോ ചിത്രം ആണ് പ്രചരിക്കുന്നത്, ദിവസവും മെട്രോയിൽ നായന്തനഹള്ളയിൽ നിന്നും മെജസ്റ്റിക്കി ലേക്കും തിരിച്ചും യാത്ര ചെയ്യുന്ന റിയാസ് അഹമ്മദ് ആണ് ഇത് എന്ന് പോലീസ് ഉറപ്പാക്കി.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തന്നെ മീഡിയയും മറ്റും ചേർന്ന് തീവ്രവാദിയായി ചിത്രീകരിക്കുന്നു എന്ന പരാതിയുമായി ഇയാൾ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു.

ഇയാൾ മെട്രോ സ്റ്റേഷനിൽ ഉള്ളിലേക്ക് നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത് എന്നാൽ റിയാസ് അഹമ്മദ് ഉള്ളിലേക്ക് പോയതിനുശേഷം  തൊട്ടുപിന്നാലെ കറുത്ത വസ്ത്രത്തിൽ ഒരാൾ മെട്രോ സുരക്ഷാ ജീവനക്കാരുടെ മുന്നിലേക്ക് വരികയും സുരക്ഷാ പരിശോധന നടത്താതെ തിരിച്ചു പോവുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് ആണ്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

സംശയത്തിന് നിഴലിലുള്ള ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം സിസിടിവി ദൃശ്യങ്ങൾ എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന കാര്യത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
[masterslider id="10"]

Related posts