ഇല്ലാത്ത അർബുദത്തിന്റെ പേരിൽ ഈജിപ്ഷ്യൻ യുവതിയെ ചികിൽസിക്കുകയും 3 ശസ്ത്രക്രിയകൾ നടത്തുകയും കീമോ നടത്തുകയും ചെയ്തതായി പരാതി;ചികിൽസാ പിഴവിനെ തുടർന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശേഷാദ്രിപുരം അപ്പോളോ ആശുപത്രിക്കെതിരെ അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന യുവതി;വാദങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ.

ബെംഗളൂരു : ഇല്ലാത്ത അർബുധത്തിന്റെ പേരിൽ ചികിൽസ നടത്തുകയും കീമോ തെറാപ്പിക്ക് വിധേയമാക്കിയതായും പരാതി.അതേ ആശുപത്രിയിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഈജിപ്ഷ്യൻ യുവതിയായ മഗ്ദ ഹാരോൺ അലി അഹമ്മദ് (32) ആണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ശേഷാദ്രി പുരം അപ്പോളോ ആശുപത്രിക്ക് എതിരെയാണ് പരാതി. 2018ൽ വയറുവേദനയുളായി ഡോക്ടറെ സമീപിച്ച യുവതിക്ക് സർവിക്കൽ കാൻസർ ഉണ്ടെന്ന് ഡോക്ടർമാർ വിധി എഴുതുകയായിരുന്നു. ചികിൽസ ആരംഭിക്കുകയും ചെയ്തു.3 ശസ്ത്രക്രിയയും കീമോയും നടത്തി. 2019 ൽ മുംബൈയിലെ ഒരാശുപത്രിയിൽ പരിശോധന നടത്തുകയും നഗരത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ കൂടി…

Read More

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകാനും ശ്രദ്ധിക്കപ്പെടാനും… ഇത് പുതിയ ട്രെൻഡ്!!!

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്. ചില സമയങ്ങളില്‍ പുതിയ ട്രെന്‍ഡ് വളരെ വിചിത്രമായി തോന്നും. അത്തരത്തിലൊരു ട്രെന്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുരികവും, കണ്‍പീലികളുമൊക്കെ പരിപാലിക്കുന്നത് പോലെ…

Read More

വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു.

അഡിലാബാദ്: വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ മരിച്ചത്. ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന ഇറച്ചിക്കറി ബുധനാഴ്ചയോടെയാണ് അതിഥികളില്‍ ചിലര്‍ കഴിച്ചത്. ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള  അതിഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ…

Read More

ഷവോമി എങ്ങനെയാണ് മൊബൈലുകള്‍ ഇത്രയും വില കുറച്ചു വില്‍ക്കുന്നത് ? രഹസ്യത്തിന്റെ ചുരുളഴിയുന്നു.

2014 മുതല്‍ ഇന്ത്യക്കാരുടെ മനസ്സില്‍ വ്യക്തമായ ഇടം ഉള്ള മൊബൈല്‍ ബ്രാന്‍ഡ്‌ ആണ് ചൈനീസ് കമ്പനിയായ ഷവോമിയുടേത്, ആദ്യം ഇറങ്ങിയ റെഡ് മി മുതല്‍ റെഡ് മി നോട്ട് 7 ,റെഡ് മി നോട്ട് 7 പ്രൊ വരെ എത്തി നില്‍ക്കുന്നു ഷവോമിയുടെ ഇന്ത്യക്കാരുടെ ഇടയില്‍ ഉള്ള പ്രഭാവം.എന്നാല്‍ ഇതേ സമയം പുറത്തിറങ്ങില ലീ ഇകോ അടക്കം ഉള്ള ചൈനീസ് ബ്രാന്‍ഡുകളെ ഇപ്പോള്‍ കാണാന്‍ പോലും ഇല്ല. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ ഷവോമി നോട്ട് 5 പ്രൊ 11 ലക്ഷം റേറ്റിംഗുകളും 1.2 ലക്ഷം റിവ്യൂ…

Read More

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി.കമ്പനിയാകാന്‍ തയ്യാറായി ടി.സി.എസ്.

ബെംഗളൂരു: വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ് മാറിയേക്കുമെന്ന് സൂചന. മെയ് 23 ഓടെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും. മെയ് 23 നാണ് ഇപ്പോള്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമുളള ഡി എക്സ് സി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷനും (സി എസ് സി) ഹ്യുലെറ്റ് പക്കാര്‍ഡി(എച് പി) ന്‍റെ ഒരു വിഭാഗവും തമ്മില്‍ ലയിച്ചാണ് 2017 ല്‍ ഡി എക്സ് സി രൂപീകൃതമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,091 കോടി ഡോളറിന്‍റെ…

Read More

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നഗരത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സി.ബി.ഐ. കേസെടുത്തു!!

ബെംഗളൂരു: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നഗരത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സി.ബി.ഐ. കേസെടുത്തു!! കസ്റ്റംസ് ഉദ്യോഗസ്ഥരായ രജനീഷ് കുമാർ, സുദർശൻകുമാർ, ശിവകുമാർ എന്നിവരുടെ പേരിലാണ്‌ കേസെടുത്തത്. കഴിഞ്ഞവർഷം 11 കിലോഗ്രാം സ്വർണവുമായി ആറുവിദേശികളെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. തുടർന്നുള്ള അന്വേഷണത്തിലാണ് കേസെടുത്തത്.

Read More

ഭിന്നലൈംഗിക വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ബെംഗളൂരുവിൽ!

ബെംഗളൂരു: ഭിന്നലൈംഗിക (എൽ.ജി.ബി.ടി.) വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ‘പ്രൈഡ് സർക്കിൾ’ എന്ന സംഘടന ജൂലായ് 12-ന് ഹോട്ടൽ ലളിത് അശോകിൽ സംഘടിപ്പിക്കുന്നു. 2020-ഓടെ ഭിന്നലൈംഗിക വിഭാഗക്കാർക്ക് ആയിരത്തോളം തൊഴിലവസരങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. തൊഴിൽമേളയിൽ അമ്പതോളം കമ്പനികൾ പങ്കെടുക്കുമെന്ന് ‘പ്രൈഡ് സർക്കിൾ’ അധികൃതർ അറിയിച്ചു. ഐ.ടി., ഫ്രണ്ട്ഓഫീസ്, ഓഫീസ് അഡ്മിൻ, ഹൗസ്‌കീപ്പിങ് തുടങ്ങിയ മേഖലകളിലാണ് അവസരമുണ്ടാവുക. തൊഴിലവസരങ്ങളും ഭിന്നലൈംഗിക വിഭാഗക്കാരും ബെംഗളൂരുവിൽ കൂടുതലായതിനാലാണ് ഇവിടെ തൊഴിൽമേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. താത്പര്യമുള്ള ഉദ്യോഗാർഥികൾ [email protected] എന്ന മെയിലിൽ അറിയിക്കണം.

Read More

ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

വിശാഖപട്ടണം: ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ടു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ പൃഥ്വി ഷായുടെ (56) തകര്‍പ്പന്‍ ഫിഫ്റ്റിയും റിഷഭ് പന്തിന്റെ (49) വെടിക്കെട്ട് ഇന്നിങ്‌സും ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഒരു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ഡല്‍ഹി ലക്ഷ്യം മറികടന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ കീമോ പോള്‍ ബൗണ്ടറിലൂടെ ഡല്‍ഹിയുടെ വിജയ റണ്‍സ്…

Read More

കേരള സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം സംഘടിപ്പിക്കുന്നു; ഒന്നാം സമ്മാനം 25000 രൂപ.

ബെംഗളൂരു : കേരള സമാജം നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. സാമൂഹിക സാംസ്കാരിക – മാനുഷിക വിഷയങ്ങളിൽ 5മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഡോക്യുമെൻററി, ആനിമേഷൻ, ഡ്രാമ, ലൈവ് ആക്ഷൻ, കോമഡി വിഭാഗത്തിലാണ് മൽസരങ്ങൾ നടത്തുന്നത്. എൻട്രികൾ ജൂൺ 15 വരെ സമർപ്പിക്കാം, ജൂലൈ 7ന് ഇന്ദിരാനഗർ കൈരളി നികേതൻ ഹാളിൽ വച്ച് നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഒന്നാം സമ്മാനം 25000 രൂപയാണ്, ഏറ്റവും നല്ല നടൻ നടി എന്നിവർക്ക് 5000 രൂപ വീതവും സമ്മാനമുണ്ട്. എൻട്രി…

Read More

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ബെംഗളൂരുവിൽ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ബെംഗളൂരുവിൽ വായ്മൂടിക്കെട്ടി പ്രതിഷേധം. വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടത്തിയത്. ലൈംഗികാരോപണക്കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയതിൽ ഹോക്കി സ്റ്റേഡിയത്തിന് സമീപം നടത്തിയ പ്രതിഷേധ പരിപാടിയിൽ ഗൊഗോയിക്കെതിരേയുള്ള പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു. ഒക്ടോബറിൽ രണ്ടുദിവസങ്ങളിലായി ചീഫ് ജസ്റ്റിസ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുംകാട്ടി സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തരസമിതി റിപ്പോർട്ട് നൽകിയിരുന്നു.

Read More
Click Here to Follow Us