ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം.
ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്.
ചില സമയങ്ങളില്‍ പുതിയ ട്രെന്‍ഡ് വളരെ വിചിത്രമായി തോന്നും. അത്തരത്തിലൊരു ട്രെന്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
പുരികവും, കണ്‍പീലികളുമൊക്കെ പരിപാലിക്കുന്നത് പോലെ ഇനി മൂക്കിലെ രോമവും പരിപാലിക്കണ൦. മൂക്കിലെ രോമം വളര്‍ത്തുന്നത് അത്ര എളുപ്പമല്ലല്ലോ എന്നല്ലേ?
അതെ, എളുപ്പമല്ല.. കൃത്രിമമായി കണ്‍പീലികള്‍ വച്ച് പിടിപ്പിക്കുന്നത് പോലെ കൃത്രിമമായാണ് മൂക്കിലും രോമം വച്ചുപിടിപ്പിക്കുന്നത്. @gret_chen_chen എന്ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആദ്യമായി ഈ ട്രെന്‍ഡ് അറിയപ്പെട്ടു തുടങ്ങിയത്. പിന്നാലെ നിരവധി പേരാണ് സമാന രീതിയില്‍ കൃത്രിമ രോമം പിടിപ്പിച്ച് സെല്‍ഫികള്‍ പങ്കുവച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.