ബെംഗളൂരു : ഇല്ലാത്ത അർബുധത്തിന്റെ പേരിൽ ചികിൽസ നടത്തുകയും കീമോ തെറാപ്പിക്ക് വിധേയമാക്കിയതായും പരാതി.അതേ ആശുപത്രിയിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഈജിപ്ഷ്യൻ യുവതിയായ മഗ്ദ ഹാരോൺ അലി അഹമ്മദ് (32) ആണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ശേഷാദ്രി പുരം അപ്പോളോ ആശുപത്രിക്ക് എതിരെയാണ് പരാതി.
2018ൽ വയറുവേദനയുളായി ഡോക്ടറെ സമീപിച്ച യുവതിക്ക് സർവിക്കൽ കാൻസർ ഉണ്ടെന്ന് ഡോക്ടർമാർ വിധി എഴുതുകയായിരുന്നു. ചികിൽസ ആരംഭിക്കുകയും ചെയ്തു.3 ശസ്ത്രക്രിയയും കീമോയും നടത്തി.
2019 ൽ മുംബൈയിലെ ഒരാശുപത്രിയിൽ പരിശോധന നടത്തുകയും നഗരത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ കൂടി പരിശോധന നടത്തുകയും കൂടി ചെയ്തതിൽ നിന്ന് യുവതിക്ക് കാൻസർ ഉണ്ടായിരുന്നില്ല എന്ന് തെളിയുകയായിരുന്നു.
ഡോക്ടറോട് വിശദീകരണം ചോദിച്ചതോടെയാണ് മൂന്നാമത്തെ ശസ്ത്രക്രിയ നടത്തി വയറിൽ ഉണ്ടായിരുന്ന ട്യൂമർ പുറത്തെടുത്തത്, അത് അർബുധത്തിന്റെ അല്ല എന്നും തെളിഞ്ഞു. ഓവറിൻ കാൻസർ ഇല്ലാ എന്നും മനസ്സിലായതായി അവരുടെ വക്കീൽ മേരി ഇബ്രാഹിം അറിയിച്ചു.
9 ഘട്ടങ്ങളിലായി കീമോ തെറാപ്പി ചെയ്യുകയും ചെയ്തതോടെ യുവതി ശാരീരികമായും മാനസികമായും തളർന്നതായി അവർ അറിയിച്ചു, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയർ ചെയ്തു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ വിഷയത്തിൽ ഇടപെടണമെന്നും ഈ ആശുപത്രിയുടെ ലൈസൻസ് എടുത്തുകളയണമെന്നും”ജനപര സംഘടനകളെ വേദിഗെ” അംഗവും അഭിഭാഷകനുമായ അനന്ത് നായിക് ആവശ്യപ്പെെട്ടു.
അതേ സമയം തങ്ങളുടെ കയ്യിൽ നിന്നും ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി അറിയിച്ചു.മാഗ്ദക്ക് ഒരു വർഷമായി വയറുവേദനയും ആർത്തവ സംബന്ധിയായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഗൈനകോളജിസ്റ്റുകൾ പരിശോധിച്ചതിൽ നിന്ന് ഇടത്തേ ഓവറിയിൽ മാസ് കണ്ടെത്തി.പരിശോധനകളെല്ലാം നടത്തിയതിൽ നിന്നും വെറും ശസ്ത്രക്രിയയിലൂടെ മാറ്റാൻ കഴിയുന്നതല്ല ആ ട്യൂമർ എന്ന് കണ്ടെത്തി.
നിയമപരമായ എല്ലാ കാര്യങ്ങളും പാലിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുകയായിരുന്നു പിന്നീട് അവരെ കണ്ടിട്ടില്ല. ആശുപത്രി ഔദ്യോഗികമായി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.