സംസ്ഥാനത്ത് 2,000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്

ബെംഗളൂരു : ‌സംസ്ഥാനത്ത് 2,000 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തുന്നതിന് സർക്കാരുമായി ലുലു ഗ്രൂപ്പ് ധാരണ പാത്രത്തിൽ ഒപ്പുവെച്ചു. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. എം.എ. യൂസഫലി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇതു സംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു.

  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;

നഗരത്തിലെ പുതിയ വിമാനത്താവളത്തിന് സമീപമാണ് ലുലു ഷോപ്പിങ് മാൾ തുടങ്ങുക. ബെംഗളൂരുവിൽ ലുലുവിന്‍റെ രണ്ടാമത്തെ ഷോപ്പിങ് മാളാണിത്. ഇതിനുള്ള സ്ഥലം അനുവദിച്ചുകൊണ്ടും ധാരണയായി. കർണാടക സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം നിക്ഷേപത്തിന് എത്തിയത്. കൂടാതെ ഇവയ്ക്ക് പുറമെ വിപുലമായ ഭക്ഷ്യ കയറ്റുമതി യൂണിറ്റും കർണാടകയിൽ തുടങ്ങുകയാണ്.

കർണാടകത്തിൽനിന്നുള്ള പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പിന്‍റെ ലോജിസ്റ്റിക്സ് സെൻറർ വഴി സംസ്കരിച്ച് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. നേരത്തേ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്സ് ഫോറത്തിൽ യൂസഫലിയുമായി കർണാടക മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഈ നിക്ഷേപം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
[masterslider id="10"]

Related posts

Click Here to Follow Us