ഷവോമി എങ്ങനെയാണ് മൊബൈലുകള്‍ ഇത്രയും വില കുറച്ചു വില്‍ക്കുന്നത് ? രഹസ്യത്തിന്റെ ചുരുളഴിയുന്നു.

2014 മുതല്‍ ഇന്ത്യക്കാരുടെ മനസ്സില്‍ വ്യക്തമായ ഇടം ഉള്ള മൊബൈല്‍ ബ്രാന്‍ഡ്‌ ആണ് ചൈനീസ് കമ്പനിയായ ഷവോമിയുടേത്, ആദ്യം ഇറങ്ങിയ റെഡ് മി മുതല്‍ റെഡ് മി നോട്ട് 7 ,റെഡ് മി നോട്ട് 7 പ്രൊ വരെ എത്തി നില്‍ക്കുന്നു ഷവോമിയുടെ ഇന്ത്യക്കാരുടെ ഇടയില്‍ ഉള്ള പ്രഭാവം.എന്നാല്‍ ഇതേ സമയം പുറത്തിറങ്ങില ലീ ഇകോ അടക്കം ഉള്ള ചൈനീസ് ബ്രാന്‍ഡുകളെ ഇപ്പോള്‍ കാണാന്‍ പോലും ഇല്ല.

കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ ഷവോമി നോട്ട് 5 പ്രൊ 11 ലക്ഷം റേറ്റിംഗുകളും 1.2 ലക്ഷം റിവ്യൂ വുമാണ് ലഭിച്ചത്.ഈ മൊബൈല്‍ മോഡലിന് വേണ്ടി പലരും കടകള്‍ക്ക് മുന്‍പില്‍ വരി നില്‍ക്കുന്നത് വരെ നമ്മള്‍ കണ്ടു.ഫ്ലിപ്പ്കാര്‍റ്റില്‍ ഈ മോഡലിന് ലഭിച്ചത് 4.6റേറ്റിംഗ് ആയിരുന്നു.

ഇത്രയും മത്സരം നില നില്‍ക്കുന്ന ഈ മേഖലയില്‍ എങ്ങിനെയാണ്‌ ഷവോമി ക്ക് മാത്രം ഇപ്പോഴും വിപണിയില്‍ കോട്ടം തട്ടാതെ നില നില്ക്കാന്‍ കഴിയുന്നത്‌ ?എങ്ങനെയാണ് ഇത്ര കുറഞ്ഞ വിലയില്‍ ഹാന്‍ഡ്‌ സെറ്റുകള്‍ നല്‍കാന്‍ കഴിയുന്നത്‌?

“2016 മുതല്‍ തന്നെ ഇന്ത്യയിലെ ഷവോമി വിഭാഗം ലാഭത്തില്‍ ആണ് ,കൃത്യമായി പറഞ്ഞാല്‍ ഇവിടെ ഷവോമിയുടെ ആദ്യ മൊബൈല്‍ ഇറക്കി രണ്ടു വര്‍ഷത്തിനു ശേഷം”പറയുന്നത് ഇന്ത്യയിലെ കമ്പനി മാനേജിംഗ് ഡയറക്ടര്‍ മനു ജെയിന്‍.

പ്രധാനമായും മൂന്ന്‍ കാരണങ്ങള്‍ കൊണ്ടാണ് തങ്ങള്‍ക്ക് മാര്‍ക്കെറ്റില്‍ ഇത്രയും വില കുറച്ചു ഹാന്‍ഡ്‌ സെറ്റുകള്‍ നല്കാന്‍ കഴിയുന്നത്‌ കമ്പനി മുന്‍പേ പരീക്ഷിച്ച് വിജയിച്ച ഓണ്‍ലൈന്‍ വില്പന തന്നെയാണ് അതില്‍ ഒന്ന്,മറ്റു ഹാന്‍ഡ്‌ സെറ്റ് ബ്രാന്‍ഡുകള്‍ കടകളിലൂടെ മൊബൈലുകള്‍ വില്‍ക്കുമ്പോള്‍ നിരവധി തട്ടുകളിലൂടെ യുള്ള ലാഭം കഴിഞ്ഞതിന് മാത്രമേ അത് ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നുള്ളൂ.നാഷണല്‍ ,റിജിയണല്‍, സിറ്റി ഡിസ്ട്രിബ്യൂഷന്‍ എജെന്‍സി കള്‍ കഴിഞ്ഞു മാത്രമേ പ്രോഡക്റ്റ് റീടയിലറുടെ കയ്യില്‍ എത്തുന്നുള്ളൂ,പിന്നീട് ഉപഭോക്തക്കളിലെക്കും.മുന്‍പ് ഫ്ലിപ്കര്ട്ട് ,ആമസോണ്‍ തുടങ്ങിയവ വഴിയാണ് മൊബൈല്‍ വിറ്റിരുന്നത് ,ഇപ്പോള്‍ കടകള്‍ വഴി വില്കുന്നുണ്ട് എങ്കിലും അത് സിറ്റികളില്‍ മാത്രമേ ഉള്ളൂ ..

അദ്ദേഹം പറയുന്നു.

രണ്ടാമത്തെ കാരണം ,പല കമ്പനികളും ഐ പി എല്‍ അടക്കം ഉള്ള പരിപാടികള്‍ക്ക് വേണ്ടി പരസ്യത്തിലൂടെ പണം ചിലവാക്കുന്നുണ്ട് ഞങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്ക് പണം ചെലവക്കുന്നില്ല,ഇപ്പോള്‍ ഓഫ്‌ ലൈന്‍ വില്പന തുടങ്ങിയതിനാല്‍ കുറച്ചു പരസ്യം നല്‍കുന്നുണ്ട് ,ഞങ്ങളുടെ ആദ്യത്തെ രണ്ടു വര്‍ഷം പരസ്യത്തിനു വേണ്ടി ചെലവാക്കിയ തുക പൂജ്യം ഡോളര്‍ ആയിരുന്നു .

മൂന്നാമത്തെ കാരണം ,തങ്ങളുടെ ചൈനീസ് കമ്പനിയുടെ തീരുമാനപ്രകാരം ഞങ്ങള്‍ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റില്‍ നിന്ന് എടുക്കുന്ന ലാഭം വെറും 5 % മാത്രമാണ് ,മറ്റു പല കമ്പനികളും 40 % വരെ ലാഭം എടുക്കുന്നുണ്ട്.പക്ഷെ ഞങ്ങള്‍ ഹാന്‍ഡ്‌ സെറ്റ് വിറ്റതിന് ശേഷവും അതില്‍ നിന്ന് പണം ഉണ്ടാക്കുന്നുണ്ട്,ഞങ്ങളുടെ ഓപറേറ്റിംഗ് സിസ്റ്റം (MIUI) ഉണ്ട്,സ്വന്തം മ്യൂസിക്‌ അപ്പ് ,ബ്രൌസര്‍ ,ക്രെഡിറ്റ്‌ ലെണ്ടിംഗ് തുടങ്ങിയവ യില്‍ വരുന്ന പരസ്യത്തിലൂടെ തങ്ങള്‍ പണം സമ്പാദിക്കുന്നത്.ഗൂഗിളും ഫേസ് ബുക്കും പണം സമ്പാദിക്കുന്നത് പോലെ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ഒരാള്‍ ഷോപ്പിംഗ്‌ ചെയ്യുകയാണെങ്കില്‍ അതില്‍ നിന്ന് ഒരു കമ്മിഷന്‍ ഷവോമിക്ക് ലഭിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us