ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി.കമ്പനിയാകാന്‍ തയ്യാറായി ടി.സി.എസ്.

ബെംഗളൂരു: വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ് മാറിയേക്കുമെന്ന് സൂചന. മെയ് 23 ഓടെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും.

മെയ് 23 നാണ് ഇപ്പോള്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമുളള ഡി എക്സ് സി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷനും (സി എസ് സി) ഹ്യുലെറ്റ് പക്കാര്‍ഡി(എച് പി) ന്‍റെ ഒരു വിഭാഗവും തമ്മില്‍ ലയിച്ചാണ് 2017 ല്‍ ഡി എക്സ് സി രൂപീകൃതമായത്.

  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,091 കോടി ഡോളറിന്‍റെ വരുമാനമാണ് ടിസിഎസ് നേടിയത്.

എന്നാല്‍, 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ 5.06 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഡി എക്സ് സിയ്ക്ക് ടിസിഎസ്സിനെ മറികടക്കാന്‍ സാധിക്കുകയൊള്ളു. ഇതിന് സാധ്യത വിരളമാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും ടിസിഎസ്. വലിയ വളര്‍ച്ച നിരക്കാണ് പ്രകടിപ്പിക്കുന്നത്. നിലവില്‍ മലയാളിയായ രാജേഷ് ഗോപിനാഥന്‍ ആണ് ടിസിഎസിന്‍റെ സിഇഒ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
[masterslider id="10"]

Related posts

Click Here to Follow Us