ഭിന്നലൈംഗിക വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ബെംഗളൂരുവിൽ!

ബെംഗളൂരു: ഭിന്നലൈംഗിക (എൽ.ജി.ബി.ടി.) വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ‘പ്രൈഡ് സർക്കിൾ’ എന്ന സംഘടന ജൂലായ് 12-ന് ഹോട്ടൽ ലളിത് അശോകിൽ സംഘടിപ്പിക്കുന്നു. 2020-ഓടെ ഭിന്നലൈംഗിക വിഭാഗക്കാർക്ക് ആയിരത്തോളം തൊഴിലവസരങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്.

തൊഴിൽമേളയിൽ അമ്പതോളം കമ്പനികൾ പങ്കെടുക്കുമെന്ന് ‘പ്രൈഡ് സർക്കിൾ’ അധികൃതർ അറിയിച്ചു. ഐ.ടി., ഫ്രണ്ട്ഓഫീസ്, ഓഫീസ് അഡ്മിൻ, ഹൗസ്‌കീപ്പിങ് തുടങ്ങിയ മേഖലകളിലാണ് അവസരമുണ്ടാവുക. തൊഴിലവസരങ്ങളും ഭിന്നലൈംഗിക വിഭാഗക്കാരും ബെംഗളൂരുവിൽ കൂടുതലായതിനാലാണ് ഇവിടെ തൊഴിൽമേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. താത്പര്യമുള്ള ഉദ്യോഗാർഥികൾ rise@thepridecircle.com എന്ന മെയിലിൽ അറിയിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts