4.9 ലക്ഷം രൂപയുടെ സ്വർണം വായിൽ ഒളിപ്പിച്ചു കടത്തിയ ആളെ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ 4 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം വായയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 42 കാരനെ എയർ കസ്റ്റംസ് സംഘം പിടികൂടി.

തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ പ്രതി ബുധനാഴ്ച ദുബായിൽ നിന്ന് വന്നതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടയിൽ ഇയാൾക്ക് സംസാരിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി  ഉദ്യോഗസ്ഥർ ശ്രദ്ദിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ വായ പരിശോധിക്കുകയായിരുന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

100 ഗ്രാം ഭാരമുള്ള 4.9 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഗോൾഡ് പീസുകളാണ് വായിൽ നിന്ന് കണ്ടെടുത്തത്.  ഇതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുക്കുകയും കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts