ബെംഗളൂരു: എയാറോ ഇന്ത്യ ഷോ യോട് അനുബന്ധിച്ച് പാര്‍ക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട അഗ്നി നിയന്ത്രണവിധേയമാക്കി,തീയണച്ചു.ആളപായമില്ല.
ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 310 ലധികം കാറുകള്‍ അഗ്നിക്കിരയായി.കാറുകളുടെ ശവപ്പറമ്പ് ആയിമാറി ഈ പ്രദേശം.കാറുകള്‍ അഗ്നിക്ക് ഇരയാക്കപ്പെട്ടവര്‍ പലരും കരയുന്നതും കാണാമായിരുന്നു.പല കാറുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം നമ്പര്‍ പ്ലേറ്റുകള്‍ പോലും കത്തി നശിച്ചിട്ടുണ്ട്.
കാറുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്നതിലേക്കായി ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് നാല് ഹെല്പ് ഡെസ്ക്കുകള്‍ സംഭവ സ്ഥലത്ത് സ്ഥാപിക്കുന്നുണ്ട് എന്ന് പോലീസ് മേധാവി സുനില്‍ കുമാര്‍ അറിയിച്ചു.നാളെ മുതല്‍ യെലഹങ്ക പോലീസ് സ്റ്റേഷനില്‍ നിന്നും എഫ് ഐ ആര്‍ ലഭ്യമാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം അറിയിച്ചു.
കാര്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ഇന്ന് വീട്ടിലെത്താന്‍ ബി.എം.ടി.സി സെര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
http://h4k.d79.myftpupload.com/archives/31036
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.