കസ്റ്റഡി മരണം, 17 ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: മൈസൂരു ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 17 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൈസൂരുവിലെ ഗുന്ദ്രെ റിസര്‍വ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമൃതേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഡിആര്‍എഫ്‌ഒ) കാര്‍ത്തിക് യാദവ്, ജീവനക്കാരായ ആനന്ദ്, ബാഹുബലി, രാമു, ശേഖരയ്യ, സദാശിവ, മഞ്ജു, ഉമേഷ്, സഞ്ജയ്, രാജ നായിക്, സുഷമ, മഹാദേവി, അയ്യപ്പ, സോമശേഖര്‍, തങ്കമണി, സിദ്ദിഖ് പാഷ എന്നിവര്‍ക്കെതിരെയാണ് കേസ്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ഗുന്ദ്രേ റിസര്‍വ് ഫോറസ്റ്റിന് സമീപമുള്ള ഹിസഹള്ളി ഹാദിയിലെ കരിയപ്പ എന്ന 41കാരനാണ് വനംവകുപ്പുദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ചത് . കഴിഞ്ഞ തിങ്കളാഴ്ച റിസര്‍വ് വനത്തില്‍ നിന്ന് മാനിനെ വേട്ടയാടി കൊന്നുവെന്നാരോപിച്ച്‌ കരിയപ്പയെയും മറ്റ് രണ്ട് പേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കരിയപ്പയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരനിലയിലായ കരിയപ്പയെ വനപാലകര്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കരിയപ്പയുടെ മരണം കൊലപാതകമാണെന്നാരോപിച്ച്‌ പ്രദേശവാസികള്‍ വനംവകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പരാതി നല്‍കിയാല്‍ തങ്ങളെയെല്ലാം വെടിവച്ചുകൊല്ലുമെന്നും വീടിന് തീയിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കരിയപ്പയുടെ കുടുംബം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts