അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ ഉദ്യോഗസ്ഥന് തടവും പിഴയും

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ നാല് വർഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് മംഗളൂരു കോടതി.

മംഗളൂരു മെട്രോ പൊളിറ്റൻ കോർപ്പറേഷനിലെ സീനിയർ സാനിറ്റേഷൻ ഇൻസ്‌പെക്ടർ ശിവലിംഗ കൊണ്ടഗുളിക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 2013ൽ നടന്ന പരിശോധനയ്‌ക്കിടെയാണ് ഇയാൾക്ക് വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് കണ്ടെത്തിയത്. 

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

മംഗളൂരു മൂന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി ബിബി ജകതിയുടേതാണ് വിധി. ഒരു കോടി രൂപ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 2013 ഫെബ്രുവരി 15ന് പ്രതിയെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത് .1988ലെ കൈക്കൂലി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്നത്തെ ലോകായുക്ത പോലീസ് സൂപ്രണ്ട് ഉമേഷ് ജിഷേട്ടാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കർണാടക ലോകായുക്ത സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവീന്ദ്ര മുന്നിപ്പാടി സർക്കാരിന് വേണ്ടി ഹാജരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts