ദുരഭിമാനക്കൊല, യുവാവിനെ കൊലപ്പെടുത്തി, പെൺകുട്ടിയെ കാണാനില്ല

ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിമായി പ്രണയത്തിലായതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തി. വിജയപുര ജില്ലയിലെ ഘോഷനാഗി സ്വദേശിയായ മല്ലികാർജുന ഭീമണ്ണ ജമാഖണ്ഡിയെയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. 

പെൺകുട്ടിയേയും ഇവർ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ ബാഗൽകോട്ട് ജില്ലയിലെ ഹദരിഹാല ഗ്രാമത്തിന് സമീപം കൃഷ്ണ നദിയുടെ തീരത്ത് നിന്ന് ഒക്ടോബർ 10നാണ് മല്ലികാർജുനയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകി തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹം. യുവാവിൻറെ ടീ ഷർട്ട് കണ്ടാണ് മാതാപിതാക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മല്ലികാർജുന, ഗ്രാമത്തിലെ തന്നെ സ്കൂളിൽ 12-ാം ക്ലാസിൽ പഠിക്കുന്ന  പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും ബന്ധത്തിൽ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. കുട്ടിയെ ഇനി ശല്യപ്പെടുത്തരുതെന്ന് യുവാവിന് മുന്നറിയിപ്പ് നൽകി. തുടർന്ന് മല്ലികാർജുനയെ മറ്റൊരു കോളേജിലേക്ക് മാതാപിതാക്കൾ മാറ്റിയിരുന്നു.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഇരുവരും ബന്ധം തുടർന്നു. ഇതിനിടയിൽ സെപ്റ്റംബർ 23ന് ഇരുവരെയും കാണാതാവുകയായിരുന്നു. ഇവർ ഒളിച്ചോടിയെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. പിന്നാലെ മല്ലികാർജുനയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മല്ലികാർജുനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts