വായ്പ തിരിച്ചടവ് മുടങ്ങി, വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു

ചെന്നൈ: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈല്‍ വായ്പാ ആപ് കമ്പനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു.

തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്.ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആളുടെ ഫോണ്‍ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ബിജെപി ചെന്നൈ മുന്‍ ജില്ലാ ഭാരവാഹി ഗോപി എന്നയാള്‍ ലോണ്‍ ആപ് വഴി മാസങ്ങള്‍ക്കു മുന്‍പ് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയായി. എന്നാല്‍ ഗോപി ഇതു ഗൗനിച്ചില്ല. ഇതോടെ ആപ് സംഘം ഫോണ്‍ ഹാക്ക് ചെയ്തു.

ഗാലറിയിലുണ്ടായിരുന്ന തമിഴിസൈയുടെ അടക്കം മുഴുവന്‍ സ്ത്രീകളുടെയും ഫോട്ടോകള്‍ ചോര്‍ത്തി. തുടര്‍ന്ന് ഇയാളുടെ ഫോണിലുള്ള എല്ലാ നമ്പറുകളിലേക്കും ഈ ചിത്രം അയച്ചു കൊടുത്തു.

റോയല്‍ ക്യാഷ് ആപ് എന്ന ലോണ്‍ ആപ്പില്‍ നിന്നാണ് ഗോപി വായ്‌പ എടുത്തിരുന്നത്. വായ്പയെടുത്ത ഫോണാണു സംഘം ഹാക്ക് ചെയ്തത്. ഗോപിയും തമിഴിസൈയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രമാണു സംഘം വികലമാക്കി പ്രചരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts