ഭാരത് ജോഡോ യാത്ര എന്തിന്? കോൺഗ്രസിനോട്‌ ബൊമ്മെ

ബെംഗളൂരു: ഇന്ത്യ ഇതിനോടകം ഒരു ഐക്യരാഷ്ട്രമായി മാറിയിട്ടുണ്ട് എന്നും പിന്നെ എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്ന് കോണ്‍ഗ്രസിനോട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ജി-7 രാജ്യങ്ങളും യുഎസും ഉള്‍പ്പെടെ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇന്ത്യ ഏറ്റവും കുറഞ്ഞ ജി ഡി പി ഏഴ് ശതമാനമായി നിലനിര്‍ത്തി എന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയുടെ ആദ്യ മിസൈല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം എന്നും ബൊമ്മൈ പരിഹസിച്ചു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

അതല്ലാതെ ഭാരത് ജോഡോ യാത്രയ്ക്ക് യാതൊരു അര്‍ത്ഥവുമില്ല എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടകയിലെ ബെള്ളാരിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

രണ്ട് സീറ്റിലും ജയിച്ച ശേഷം അവര്‍ ബെള്ളാരി സീറ്റ് ഉപേക്ഷിച്ച്‌ റായ്ബറേലി നിലനിര്‍ത്തി. തനിക്ക് വോട്ട് ചെയ്ത ബെള്ളാരിയിലെ ജനങ്ങളെ സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബെള്ളാരി സീറ്റ് വിടുന്നതിന് മുമ്പ് അവര്‍ പ്രഖ്യാപിച്ച 3,000 കോടിയുടെ പ്രത്യേക പാക്കേജ് ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല എന്നും അദ്ദേഹം കോൺഗ്രസിനെ കുറ്റപ്പെടുത്തി. പിന്നെ എന്തിനാണ് ഇവർ ബെള്ളാരിയിൽ റാലി നടത്തുന്നതെന്നും ബൊമ്മെ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts