മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസർകോട് സ്വദേശി മരിച്ചു.

മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും സോളാർ ഏജൻസിയിലെ ജീവനക്കാരനുമായ നിതിൻ (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടം നടന്നത്.

മംഗളൂരുവിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിൽ സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടക്കാൻ യുവാവ് ശ്രമിക്കുന്നതിനിടെ മാൽപെയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച്‌ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിതിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗളൂരു വെൻലോക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts