കനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി

ബെം​ഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി.

മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർ​ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു.

കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്.

സമയബന്ധിതമായി ഉദ്യോ​ഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ് ഉണ്ടായിരുന്നത്.

എന്നാൽ പ്ലാന്റ് പൂർത്തിയാക്കുകയോ, ചെളി 25% കൂടുതൽ നീക്കുകയോ ചെയ്തിട്ടില്ല.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts