വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ഉപയോഗിച്ചു: ബെംഗളൂരുവിൽ ബിജെപി എംപിയുടെ മകനെതിരെ കേസ്

ബെംഗളൂരു: ബിജെപി എംപി വൈ ദേവേന്ദ്രപ്പയുടെ മകൻ രംഗനാഥ് വൈഡി വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതായി ആരോപണം.

ബെംഗളൂരുവിലെ വിജയ് നഗർ സ്വദേശിനിയായ 24കാരിയാണ് ബസവനഗുഡി വനിതാ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം മൈസൂരു നിവാസിയും ബല്ലാരി എംപിയുടെ മകനുമായ രംഗത് എന്ന 42കാരനും തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നാരോപിച്ച് യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് 24 കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

യുവതിയുടെ പരാതിയിൽ മൊഴിയെടുക്കാൻ രംഗന്തിന് പോലീസ് നോട്ടീസ് അയച്ചുട്ടുണ്ട്.

വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് രംഗനാഥിനെതിരെ ചുമത്തിയിരിക്കുന്നത്

ബസവൻഗുഡി വനിതാ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത് പ്രകാരം 2022ൽ പരസ്പര സുഹൃത്തുക്കൾ വഴിയാണ് രംഗനാഥ് യുവതിയുമായി സൗഹൃദത്തിലായത്.

ശേഷം ഇയാൾ യുവതിക്ക് മെസേജ് അയക്കാൻ തുടങ്ങുകയും യുവതിയോട് പ്രണയഭ്യർത്ഥന നടത്തുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ യുവതിയോട് പറഞ്ഞുവെന്നും പരാതിയില്ല സൂചിപ്പിക്കുന്നു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ജനുവരിയിൽ രംഗനാഥ് യുവതിയെ മൈസൂരുവിലെത്തിച്ച് സ്വകാര്യ ഹോട്ടലിൽ യുവതിയോടൊപ്പം താമസിച്ചതയും പരാതിയിൽ പറയുന്നു.

ബംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷമാണ് രംഗനാഥ് യുവതിയെ അവഗണിക്കാൻ തുടങ്ങിയത്.

ഐപിസി സെക്ഷൻ 417 (വഞ്ചന), സെക്ഷൻ 420 (വഞ്ചനയും സത്യസന്ധതയില്ലായ്മയും), സെക്ഷൻ (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് രംഗനാഥിനെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
[masterslider id="10"]

Related posts