നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു;

കാഠ്മണ്ഡു : 68 യാത്രക്കാരും നാലു ജീവനക്കാരുമായി സഞ്ചരിച്ച വിമാനം നേപ്പാളിൽ അപകടത്തിൽപ്പെട്ടു. രാവിലെ 10.33ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ്. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us