തൂണുകൾക്കിടയിൽ കുടുങ്ങിയ കാട്ടാനയ്ക്ക് രക്ഷകരായി വനപാലകർ

ബെംഗളൂരു: വനത്തിൽ സ്ഥാപിതമായ രണ്ട് സിമന്റ് നിർമിത തൂണിൽ കുടുങ്ങിയ കാട്ടാനയ്ക്ക് രക്ഷകരായി വനപാലകർ. തൊണ്ടുർ ഗ്രാമത്തിലെ ബാരിക്കേഡിലെ തൂണുകൾക്കിടിയിലാണ് ആന കുടുങ്ങിയത്. കാട്ടാനകൾ ഗ്രാമത്തിലേക്ക് ഇറങ്ങുന്നത് തടയുന്നതിനാണ് വനംവകുപ്പ് ബാരിക്കേഡുകൾ നിർമിച്ചത്. തുടർന്ന് ബാരിക്കേഡിനുസമീപം ഒരുസംഘം കാട്ടാനകൾ അലഞ്ഞുനടന്നിരുന്നത് പതിവായിരുന്നു. ഇതിൽ 20 വയസ്സുള്ള പിടിയാനയാണ് ബാരിക്കേഡിലൂടെ നുഴഞ്ഞുകടക്കാൻ ശ്രമിക്കവേ കുടുങ്ങിയത്. ആനയുടെ വയർ ആണ് ബാരിക്കേഡുകൾക്ക് ഇടയിൽ കുടുങ്ങിയത്. തുടർന്ന് പുറത്തുകടക്കാൻ സാധിക്കാതെ വന്നതോടെ ആന ചിന്നംവിളിച്ചു. ചിന്നംവിളി ശബ്ദം ശ്രദ്ധയില്പെട്ടെത്തിയ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം എത്തിച്ച് ആനയെ രക്ഷപ്പെടുത്താൻ…

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു, എം.എൽ എ യെ നാട്ടുകാർ കയ്യേറ്റം ചെയ്തു

ബെംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

Read More

കാട്ടാന വയോധികയെ കൊലപ്പെടുത്തി

ഗൂഡല്ലൂര്‍: വീടു തകര്‍ത്ത് ഉള്ളില്‍ കടന്ന കാട്ടാന വയോധികയെ കൊലപ്പെടുത്തി. ദേവാല റേഞ്ചിലെ വാളവയലിലാണ് സംഭവം. പാപ്പാത്തി ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരന്മാള്‍ (62), രാമലിംഗം (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ ചുമര്‍ ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ കയറിയ ഒറ്റയാന്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

Read More

കൊട്ടാരത്തിനുള്ളിൽ ആനയ്ക്ക് സുഖപ്രസവം

ബെംഗളൂരു: മൈസൂർ കൊട്ടാരവളപ്പിൽ 22 വയസ്സുള്ള ദസറ ആന ലക്ഷ്മിക്ക് ആൺകുട്ടി ജനിച്ചത് നവരാത്രി ആഘോഷങ്ങൾക്ക് ആവേശം പകർന്നു, മൈസൂർ രാജകുടുംബാംഗങ്ങളും മാഹൂട്ടന്മാരും കാവടികളും അവരുടെ കുടുംബാംഗങ്ങളും ആഹ്ലാദത്തിലാണ്. . അമ്മയെയും മകനെയും നന്നായി പരിപാലിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ സന്തോഷത്തിലാണ്. ഇന്നലെ രാത്രി 8.10നാണ് ലക്ഷ്മി ആരോഗ്യമുള്ള ആനക്കുട്ടിക്ക് ജന്മം നൽകിയത്. ലക്ഷ്മിക്കും ആനക്കുട്ടിക്കും വനംവകുപ്പ് പ്രത്യേക വലയം ഉണ്ടാക്കുകയും സന്ദർശകർക്ക് പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ആനക്കുട്ടിക്ക് ‘ഗണപതി’ എന്ന് പേരിടുന്നതിനെക്കുറിച്ച് മൈസൂർ കൊട്ടാരം ബോർഡ് ആലോചിക്കുന്നുണ്ട്. പരേതനായ ശ്രീകണ്ഠദത്ത നരസിംഹരാജ വാടിയാരുടെ…

Read More

നടുറോഡില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് പാപ്പാൻ ഓടി; പാപ്പാന്റെ പിന്നാലെ കുതിച്ച് ഇടഞ്ഞ ആന, അത്ഭുത രക്ഷപ്പെടല്‍- വീഡിയോ

elephant attack

ബെംഗളൂരു: ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു. മണികണ്ഠ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനായ ഖലീലിനെ സ്‌കൂട്ടറില്‍ കണ്ടപ്പോഴാണ് ആന ആക്രമണത്തിന് മുതിര്‍ന്നത്. പരിശീലന കേന്ദ്രത്തിലെ ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ശിവമോഗ സാക്രേബെയിലില്‍ റോഡിലാണ് സംഭവം. ഖലീലിനെ കണ്ടതോടെ, ആന അക്രമാസക്തമായ നിലയിലേക്ക് മാറുകയായിരുന്നു. തുടർന്ന് ആനയെ കണ്ടതോടെ, ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നടുറോഡില്‍ ഉപേക്ഷിച്ച് ഖലീല്‍ ഓടിക്കളഞ്ഞു. ഖലീലിനെ ലക്ഷ്യമാക്കി ആന കുതിച്ചുപായുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ಸಕ್ರೆಬೈಲು ಆನೆಶಿಬಿರದಲ್ಲಿ ಪುಂಡಾನೆಯೊಂದು ಮಾವುತನನ್ನೇ ಅಟ್ಟಾಡಿಸಿಕೊಂಡು ಹೋಗಿರುವ ವಿಡಿಯೋ ಸಿಸಿಟಿವಿ ಕ್ಯಾಮೆರಾದಲ್ಲಿ ಸೆರೆಯಾಗಿದೆ.#SakrebailuElephantCamp…

Read More

കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍

തൃശൂര്‍: പോത്തന്‍ചിറയില്‍ കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍. വെള്ളിക്കുളങ്ങരയ്ക്ക് സമീപം വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പോത്തന്‍ചിറ. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞിക്കാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. മുന്‍കാലുകളും തുമ്പിക്കയ്യും ഉള്‍പ്പെടെ മുഖം കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. ആനയുടെ പിന്‍ഭാഗം മാത്രം കാണാന്‍ കഴിയുന്ന നിലയിലാണ് ജഡം. പഴയ ടാങ്കിന് മുകളിലെ സ്ലാബ് തകര്‍ന്നാണ് ആന കുഴിയില്‍ വീണത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. കാട്ടാനക്കൂട്ടം…

Read More

പിടികിട്ടാതെ പുള്ളിപ്പുലി: തിരച്ചിൽ സംഘത്തിൽ ഇനി രണ്ട് ആനകൾ

ബെംഗളൂരു: ബെലഗാവി നിവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച പുലിയെ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് വനം മന്ത്രി ഉമേഷ് കാട്ടി. തിരച്ചിൽ ഓപ്പറേഷനിൽ ഇനി രണ്ട് ആനകൾ ഉണ്ടായിരിക്കും, അവ ശിവമോഗ ജില്ലയിലെ സക്രെബൈലുവിൽ നിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ബെലഗാവി ജില്ലയിലെ നാലിടങ്ങളിൽ പുലിയെ കണ്ടതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഉമേഷ് കാട്ടി പറഞ്ഞു. കുറച്ച് ദിവസം മുമ്പ് ചിക്കോടിയിൽ കണ്ട പുള്ളിപ്പുലി അത്താണി വഴി അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ വനത്തിൽ പ്രവേശിച്ചതായി…

Read More

മലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു

ബെംഗളൂരു: കർണാടകയിൽ മലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു. കർണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തിൽ മുട്ടിൽ സ്വദേശിയായ തൊഴിലാളിയെയാണ് കാട്ടാന കൊന്നത്. മുട്ടിൽ പാലക്കുന്ന് സ്വദേശി ബാലൻ  ആണ് മരിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥലത്ത് മൃതദേഹം നീക്കാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 7.30ന് ആണ് സംഭവം ഉണ്ടാകുന്നത്. കർണാടകയിലെ എച്ച്‌ഡി കോട്ടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിലെ ഷെഡിൽ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു . മറ്റ് തൊഴിലാളികൾ ഷെഡിൻ അകത്തായിരുന്ന സമയത്ത് കാട്ടാന ഇഞ്ചി തോട്ടത്തിലേക്കെത്തുകയും ബാലനെ അതിക്രൂരമായി ആക്രമിക്കുകയുമാണുണ്ടായത്.…

Read More

ഗജപായന: ദസറ ആനകൾക്ക് ലഭിച്ചത് ഗംഭീര വരവേൽപ്പ്

ബെംഗളൂരു: മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ നാഗരഹോളെ കടുവാ സങ്കേതത്തിന്റെ പ്രാന്തപ്രദേശത്തുള്ള വീരനഹോസഹള്ളിയിൽ ഒമ്പത് ദസറ ആനകൾക്ക് പരമ്പരാഗത സ്വീകരണം നൽകി. കനത്ത മഴയെ അവഗണിച്ച്, ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള ആനകളുടെ ‘ഗജപായനം’ കാട്ടിൽ നിന്ന് മൈസൂരു നഗരത്തിലേക്ക് രമ്പരാഗത വേഷത്തിൽ സ്ത്രീകൾ പങ്കെടുത്ത ‘പൂർണകുംഭ സ്വാഗതം’ ഗംഭീരമായി നടന്നു. പുരോഹിതൻ പ്രഹ്ലാദ് ദീക്ഷിത് ആണ് ചടങ്ങുകൾ നടത്തിയത്. മഹാമാരിയുടെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ലളിതമായ രീതിയിലാണ് ഈ ചടങ്ങ് നടത്തിയതെന്നും അധികൃതർ പറയുന്നു. മൂന്നാമതും സുവർണഹോമം വഹിക്കുന്ന അഭിമന്യുവിന്റെ നേതൃത്വത്തിൽ അർജ്ജുനൻ,…

Read More

ഉപേക്ഷിക്കപ്പെട്ട 4 മാസം പ്രായമുള്ള ആനക്കുട്ടി ബന്നാർഘട്ടയിൽ അഭയം കണ്ടെത്തി

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആൺ ആനക്കുട്ടിക്ക് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് റെസ്ക്യൂ സെന്ററിൽ അഭയം. ഏകദേശം 3-4 മാസം പ്രായമുള്ള ആനക്കുട്ടിയെ മുട്ടട്ടി-സംഗമം റോഡിന് സമീപമാണ് ആഗസ്ത് ഒന്നിന് അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. ആനക്കുട്ടിയെ അമ്മയോടൊപ്പം ചേർക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ആനക്കുട്ടിയെ ബന്നാർഘട്ടയിലേക്ക് മാറ്റി. ആനക്കുട്ടിക്ക് അസുഖം വന്നാലോ അമ്മ ഇണചേരുമ്പോഴോ, ചത്താലോ ആനക്കുട്ടികളെ ഉപേക്ഷിക്കാറുണ്ടെന്ന് മൃഗശാല വെറ്ററിനറി ഡോക്ടർ ഉമാശങ്കർ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളുടെ അതിജീവനം ബുദ്ധിമുട്ടാണെന്നും കാരണം അവയ്ക്ക് പാലും അമ്മയുടെ അഭയവും ആവശ്യമാണ് എന്നും…

Read More
Click Here to Follow Us