തൂണുകൾക്കിടയിൽ കുടുങ്ങിയ കാട്ടാനയ്ക്ക് രക്ഷകരായി വനപാലകർ

ബെംഗളൂരു: വനത്തിൽ സ്ഥാപിതമായ രണ്ട് സിമന്റ് നിർമിത തൂണിൽ കുടുങ്ങിയ കാട്ടാനയ്ക്ക് രക്ഷകരായി വനപാലകർ. തൊണ്ടുർ ഗ്രാമത്തിലെ ബാരിക്കേഡിലെ തൂണുകൾക്കിടിയിലാണ് ആന കുടുങ്ങിയത്. കാട്ടാനകൾ ഗ്രാമത്തിലേക്ക് ഇറങ്ങുന്നത് തടയുന്നതിനാണ് വനംവകുപ്പ് ബാരിക്കേഡുകൾ നിർമിച്ചത്. തുടർന്ന് ബാരിക്കേഡിനുസമീപം ഒരുസംഘം കാട്ടാനകൾ അലഞ്ഞുനടന്നിരുന്നത് പതിവായിരുന്നു. ഇതിൽ 20 വയസ്സുള്ള പിടിയാനയാണ് ബാരിക്കേഡിലൂടെ നുഴഞ്ഞുകടക്കാൻ ശ്രമിക്കവേ കുടുങ്ങിയത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ആനയുടെ വയർ ആണ് ബാരിക്കേഡുകൾക്ക് ഇടയിൽ കുടുങ്ങിയത്. തുടർന്ന് പുറത്തുകടക്കാൻ സാധിക്കാതെ വന്നതോടെ ആന ചിന്നംവിളിച്ചു. ചിന്നംവിളി ശബ്ദം ശ്രദ്ധയില്പെട്ടെത്തിയ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം എത്തിച്ച് ആനയെ രക്ഷപ്പെടുത്താൻ വനപാലകർ ശ്രമിച്ചെങ്കിലും മറ്റാനകൾ ആക്രമണത്തിനു തുനിഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ചു.

തുടർന്ന് സോപ്പുപൊടി വെളിച്ചെണ്ണയിൽ കലർത്തി ബാരിക്കേഡിലും ആനയുടെ കുടുങ്ങിയ ശരീരഭാഗത്തും ഒഴിച്ചു. ഇതോടെ അയവ് വന്നപ്പോൾ ആന പുറത്തെത്തിയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. രക്ഷപ്പെട്ടയുടൻ ആന വനപാലകരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, വനപാലകർ സുരക്ഷിതസ്ഥാനത്തേക്ക് ഓടിമാറി. ആന പിന്നീട് മറ്റാനകൾക്കൊപ്പം ചേർന്ന് വനത്തിലേക്ക് തിരിച്ചുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts