പതിവ് പോലെത്തന്നെ ഈ കൊല്ലവും ക്രിസ്മസ്, പുതുവത്സരാവധി നാടെത്താൻ ടിക്കറ്റിനായി ആളുകളുടെ നെട്ടോട്ടം

ബെംഗളൂരു : ക്രിസ്മസ്, പുതുവത്സരാവധിയോടനുബന്ധിച്ച് നാടെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടി ബെംഗളൂരു മലയാളികൾ.

ക്രിസ്മസിന് മുൻപുള്ള ദിവസങ്ങളിൽ തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല.

ക്രിസ്മസിന് മുൻപുള്ള വെള്ളിയാഴ്ചയായതിനാൽ 20-നാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്.

ഈ ദിവസം കേരള, കർണാടക ആർ.ടി.സി. ബസുകളിലും ടിക്കറ്റില്ല. അതിനാൽ, നാട്ടിലേക്കുള്ള യാത്ര പ്ലാൻചെയ്യാൻ സാധിക്കാതെ ഒട്ടേറെ മലയാളികളാണ് ആശയക്കുഴപ്പത്തിലായത്.

പ്രത്യേക ബസുകളോ തീവണ്ടികളോ പ്രഖ്യാപിച്ചാൽമാത്രമേ നാട്ടിൽപോകാൻ സാധിക്കൂ എന്ന അവസ്ഥയാണ്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ നിരക്കിൽ നാട്ടിലേക്കുപോകാൻ സാധിക്കാത്ത ഒട്ടേറെയാളുകളാണ് പ്രത്യേക സർവീസുകൾക്ക്‌ കാത്തുനിൽക്കുന്നത്.

എറണാകുളം എക്സ്പ്രസ് (12677), കന്യാകുമാരി എക്സ്പ്രസ് (16526), കൊച്ചുവേളി എക്സ്പ്രസ് (16315), യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് (16527), കണ്ണൂർ എക്സ്പ്രസ് (16511) എന്നീ തീവണ്ടികളെയാണ് ബെംഗളൂരു മലയാളികൾ നാട്ടിൽ പോകാൻ പ്രധാനമായും ആശ്രയിക്കുന്നത്.

ക്രിസ്മസ് അവധിയോടനുബന്ധിച്ച് ഈ തീവണ്ടികളിൽ ടിക്കറ്റ് മാസങ്ങൾക്ക് മുൻപുതന്നെ തീർന്നിരുന്നു.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

പ്രത്യേകതീവണ്ടി അനുവദിക്കണമെന്നാവശ്യപ്പെട്ട്  മലയാളിസംഘടനകൾ റെയിൽവേയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts